പനച്ചിക്കാട് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മരിച്ചത് മൊബൈൽഫോൺ കടയിൽ ജീവനക്കാരൻ. ജോലികഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്നതിനിടെയായിരുന്നു അപകടം

ശനിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. പരുത്തുംപാറ ഭാഗത്തെ  മൊബൈൽഫോൺ കടയിൽ ജീവനക്കാരനായിരുന്നു ആരോമൽ.

New Update
accident

കോട്ടയം: പനച്ചിക്കാട് വെള്ളുത്തുരുത്തിയിൽ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. വെള്ളുത്തുരുത്തി തെക്കേമുറി മോഹൻദാസിന്റെ മകൻ ടി.പി ആരോമലാ(20)ണ് മരിച്ചത്. 

Advertisment

ശനിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. പരുത്തുംപാറ ഭാഗത്തെ  മൊബൈൽഫോൺ കടയിൽ ജീവനക്കാരനായിരുന്നു ആരോമൽ. 

ജോലികഴിഞ്ഞ് വീട്ടിലേയ്ക്കു മടങ്ങുന്നതിനിടെയായിരുന്നു അപകടം. ആരോമൽ സഞ്ചരിച്ച ബൈക്ക് എതിർ ദിശയിൽ നിന്നും എത്തിയ സ്‌കൂട്ടറിൽ ഇടിയ്ക്കുകയായിരുന്നു. 

പരുക്കേറ്റ ആരോമലിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് മൂന്നിനു വീട്ടുവളപ്പിൽ. അമ്മ സിന്ധുമോഹൻ, സഹോദരങ്ങൾ : വിഷ്ണു, ജിഷ്ണു

Advertisment