'എന്റെ സ്‌കൂൾ എന്റെ അഭിമാനം' റീൽസ് മത്സരം വിജയികൾക്ക് പുരസ്‌കാരം വിതരണം ചെയ്തു

New Update
kite kottayam

കൈറ്റിന്റെ 'എന്റെ സ്‌കൂൾ എന്റെ അഭിമാനം' റീൽസ് മത്സരത്തിൽ വിജയികളായ ജില്ലയിലെ സ്‌കൂളുകൾക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷും കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്തും  ചേർന്ന് പുരസ്‌കാരങ്ങൾ വിതരണം ചെയ്യുന്നു.

കോട്ടയം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളുടെ മികവ് പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി കൈറ്റിന്റെ നേതൃത്വത്തിൽ നടന്ന എന്റെ സ്‌കൂൾ എന്റെ അഭിമാനം 'റീൽസ്' മത്സരത്തിൽ വിജയിച്ചവർക്ക് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.

Advertisment

14 ജില്ലകളേയും ഉൾപ്പെടുത്തി നടത്തിയ ഓൺലൈൻ ചടങ്ങിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ ഉമേഷും കൈറ്റ് സി.ഇ.ഒ. കെ.അൻവർ സാദത്തും പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.

ജില്ലാ കൈറ്റ് കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഹോളി ക്രോസ് ഹയർ സെക്കൻഡറി സ്‌കൂൾ ചേർപ്പുങ്കൽ, സെന്റ് പോൾസ് ഹൈസ്‌കൂൾ വെട്ടിമുകൾ, മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ ഈരാറ്റുപേട്ട, സെന്റ് ജോസഫ്‌സ് കോൺവെന്റ് ഹൈസ്‌കൂൾ കോട്ടയം, കൊച്ചുകൊട്ടാരം എൽ.പി. സ്‌കൂൾ ഞണ്ടുപാറ എന്നീ സ്‌കൂളുകൾ പുരസ്‌കാരം ഏറ്റുവാങ്ങി. ജില്ലാ കോഡിനേറ്റർ തോമസ് വർഗീസ് ചടങ്ങിൽ പങ്കെടുത്തു.

Advertisment