കുട്ടികളെ കാറിന്റെ ബോണറ്റിൽ ഇരുത്തി സാഹസിക യാത്ര നടത്തിയത് പിതാവ്. പാമ്പാടി പോലീസ് കേസെടുത്തു. വാഹനം കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ്. തുടർ നടപടികൾക്കു ഫയലുകൾ മോട്ടോർ വാഹന വകുപ്പിനും കൈമാറും.

പാമ്പാടി പോലീസ് നടത്തിയ അന്വേഷണത്തിൽ കാർ ഉടമ ജ്യോതിഷ് എന്നയാളാണ് തിരിച്ചറിയുകയും ഇയാൾ തന്നെയാണ് സ്വന്തം കുട്ടികളെ ബോണറ്റിൽ ഇരുത്തി അശ്രദ്ധമായി വാഹനമോടിച്ചതെന്നു കണ്ടത്തുകയായിരുന്നു

New Update
CAR-BONAT

കോട്ടയം: കുട്ടികളെ കാറിന്റെ ബോണറ്റിൽ ഇരുത്തി സാഹസിക യാത്ര നടത്തിയ പിതാവിനെതിരെ പോലീസ് കേസെടുത്തു.

Advertisment

പാമ്പാടി വട്ടുകളത്താണ് മക്കളെ അപകടകരമായ രീതിയിൽ കാറിന് മുന്നിലിരുത്തി പിതാവ് യാത്ര നടത്തിയത്.

തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. സ്കൂൾ വിട്ടു വന്ന കുട്ടികളെ സ്കൂൾ യൂണിഫോമിൽ തന്നെ ബോണറ്റിലിരുത്തിയായിരുന്നു യാത്ര.

റോഡിലൂടെ സാഹസികമായി വാഹനം ഓടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പാമ്പാടി പോലീസ് നടത്തിയ അന്വേഷണത്തിൽ കാർ ഉടമ ജ്യോതിഷ് എന്നയാളാണ്  തിരിച്ചറിയുകയും ഇയാൾ തന്നെയാണ് സ്വന്തം കുട്ടികളെ ബോണറ്റിൽ ഇരുത്തി അശ്രദ്ധമായി വാഹനമോടിച്ചതെന്നു കണ്ടത്തുകയായിരുന്നു. 

ജ്യോതിഷിനെതിരെ പോലീസ്  കേസെടുത്തിട്ടുണ്ട്. വാഹനം കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി.

ലൈസൻസ് റദ്ദാക്കുന്ന നടപടികൾക്കായി ഫയലുകൾ മോട്ടോർ വാഹന വകുപ്പിനും കൈമാറും.

Advertisment