/sathyam/media/media_files/2025/09/25/suchithwolsawam-2025-09-25-18-20-47.jpg)
കോട്ടയം: സ്വച്ഛതാ ഹി സോവാ ക്യാമ്പയിന്‍റെ ഭാഗമായി 2025 സെപ്തംബർ 25ന് ഉഴവൂർ ടൗണിൽ ശുചിത്വോത്സവം സംഘടിപ്പിച്ചു. സെപ്തംബർ 17 മുതൽ ഒക്ടോബർ 2 വരെയാണ് ശുചിത്വോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.
ഗ്രാമപഞ്ചായത്തുകളെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ശുചിത്വോത്സവത്തിന്‍റെ ഭാഗമായി ഗ്രാമപഞ്ചായത്ത് പരിധിയിലെ എല്ലാ വാർഡുകളിലും ശുചിത്വയജ്ഞ പരിപാടികൾ സംഘടിപ്പിക്കുന്നതിനും, മാലിന്യമുക്തമാക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്.
ഉഴവൂർ ടൗണിൽ സംഘടിപ്പിച്ച ശുചിത്വയജ്ഞം പ്രസിഡന്‍റ് ഇൻ ചാർജ് തങ്കച്ചൻ കെ. എം. ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്‍റ് അഞ്ജു പി. ബെന്നി, മെമ്പർമാരായ ബിനു ജോസ്, ജെസീന്ത പൈലി, സുരേഷ് V T, സിറിയക്ക് കല്ലട, ഏലിയാമ്മ കുരുവിള, മേരി സജി, റിനി വിൽസൺ,സെക്രട്ടറി ലിജോ, അസ്സി .സെക്രട്ടറി സുരേഷ്.k R, ഹരിതകർമ്മസേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാഴികൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.