/sathyam/media/media_files/wayU3QPAklPTPgGYRtiv.jpg)
കോട്ടയം: ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പാലായില്‍ ബിഷപ്പ് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പിലിന്‍റെ മെത്രാഭിഷേക ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുത്ത് യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍.
ജൂബിലി സമ്മേളനത്തിന്‍റെ ഉത്ഘാടകനായി എത്തിയ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ കണ്ട ചാണ്ടി ഉമ്മന്‍ അദ്ദേഹത്തിന്‍റെ അനുഗ്രഹം തേടി. മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പിലിനെയും ചാണ്ടി ഉമ്മന്‍ കണ്ട് അനുഗ്രഹം തേടി. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്, മുതിര്‍ന്ന വൈദികര്‍ എന്നിവരെയും അദ്ദേഹം സന്ദര്‍ശിച്ചു.
/sathyam/media/media_files/2cwoCkYTJoQKUITBvxrI.jpg)
യുഡിഎഫിന്‍റെ മൂന്ന് മണ്ഡലം കണ്‍വന്‍ഷനുകള്‍ വന്‍ പ്രവര്‍ത്തക പങ്കാളിത്തത്തോടെയാണ് ഇന്ന് നടന്നത്. മീനടത്ത് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പുതുപ്പള്ളിയില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനും കൂരോപ്പടയില്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസനും കണ്‍വന്‍ഷനുകള്‍ ഉത്ഘാടനം ചെയ്തു.
ബുധനാഴ്ച വാകത്താനം, അകലക്കുന്നം, അയര്‍ക്കുന്നം മണ്ഡലം കണ്‍വന്‍ഷനുകള്‍ നടക്കും. പാമ്പാടി, മണര്‍കാട് കണ്‍വന്‍ഷനുകള്‍ വ്യാഴാഴ്ചയാണ്. മുന്‍ കെപിസിസി പ്രസിഡന്‍റുമാരായ മുല്ലപ്പള്ളി രാമചന്ദ്രനും വിഎം സുധീരനും വ്യാഴാഴ്ച പുതുപ്പള്ളിയില്‍ പ്രചരണ പരിപാടികളില്‍ പങ്കാളികളാകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us