/sathyam/media/media_files/2026/01/06/football-2026-01-06-21-57-53.jpg)
കോട്ടയം:ദേവമാതാ ഓട്ടോണമസ് കോളേജിൻ്റെ നേതൃത്വത്തിൽ ജി- ടെക് എജ്യുക്കേഷന്റെ സഹകരണത്തോടെ നടത്തപ്പെടുന്ന ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ ഉദ്ഘാടനം മോൻസ് ജോസഫ് എം.എൽ.എ നിർവഹിച്ചു.
കോളേജ് മാനേജർ ആർച്ച് പ്രീസ്റ്റ് ഫാ. ഡോ. തോമസ് മേനാച്ചേരി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. സിബി മാണി മുഖ്യാതിഥിയായിരുന്നു.
കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സുനിൽ സി. മാത്യു, കോളേജ് ബർസാർ ഫാ. തോമസ് മണിയഞ്ചിറ, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് കെ. കെ. ശശികുമാർ, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി മിനി മത്തായി, ജി - ടെക് കമ്പ്യൂട്ടർ എഡ്യൂക്കേഷൻ കുറവലങ്ങാടിൻ്റെ ഡയറക്ടർ ശ്രീ. തോംസൺ മാത്യു, കോളേജ് യൂണിയൻ അഡ്വൈസർ ഡോ. റെന്നി എ. ജോർജ് കോളേജ് യൂണിയൻ ചെയർമാൻ ശ്രീ. ബേസിൽ ബേബി എന്നിവർ സംസാരിച്ചു.
ഇന്നലെ നടന്ന മത്സരങ്ങളിൽ ഇലാഹിയ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് കോളേജ് മൂവാറ്റുപുഴ, സെൻറ്. പീറ്റേഴ്സ് കോളേജ് കോലഞ്ചേരി, ഇന്ദിരാഗാന്ധി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് കോതമംഗലം, ഫാത്തിമ മാതാ നാഷണൽ കോളേജ് കൊല്ലം, എസ്. ഡി കോളേജ് ആലപ്പുഴ, സെന്റ്.തോമസ് കോളേജ് പാലാ, ഗവ. പോളിടെക്നിക്ക് നാട്ടകം എന്നീ ടീമുകൾ വിജയിച്ചു.
കോളജ് ഗ്രൗണ്ടിൽ നാളെ നടക്കുന്ന മത്സരങ്ങളിൽ സെൻറ് ജോർജ് കോളജ് അരുവിത്തുറ x സെൻറ് പോൾസ് കോളേജ് കളമശ്ശേരി, സെൻ്റ്. സ്റ്റീഫൻസ് കോളേജ് ഉഴവൂർ x അൽ അസർ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് തൊടുപുഴ, ബിപിസി പിറവം x കെ..എസ്. എം. ഡി. ബി കോളേജ് ശാസ്താം കോട്ട, മാർത്തോമാ കോളേജ് തിരുവല്ല X രാജഗിരി വിശ്വജ്യോതി കോളേജ് ഓഫ് ആർട്സ് ആൻഡ് അപ്ലൈഡ് സയൻസ് പെരുമ്പാവൂർ, സെൻറ് ജോസഫ് അക്കാദമി മൂലമറ്റം X ഗവൺമെൻറ് കോളേജ് മൂന്നാർ, എം.എ കോളേജ് രാമപുരം X എസ്.എസ്. വി കോളേജ് വലയൻ ചിറങ്ങര, കെ.ഇ കോളേജ് മാന്നാനം x സെൻറ് സേവ്യേഴ്സ് കോളേജ് തുമ്പ എന്നീ ടീമുകൾ ഏറ്റുമുട്ടുന്നു.
ആധുനിക രീതിയിൽ സജ്ജീകരിച്ചിരിക്കുന്ന കോളേജിന്റെ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ രാവിലെ ഏഴിനും വൈകുന്നേരം മൂന്നിനും ആരംഭിക്കുന്ന ഈ മത്സരങ്ങളിലേക്ക് കാണികൾക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us