/sathyam/media/media_files/2025/11/17/1001411379-2025-11-17-10-25-24.jpg)
കോട്ടയം: ജില്ലാ പഞ്ചായത്തില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുന്നണികള്‍.. എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ഥി പട്ടിക ഇന്നു പുറത്തിറക്കും.
സി.പി.എമ്മും കേരളാ കോണ്‍ഗ്രസും എല്ലാ വാര്‍ഡുകളിലും സ്ഥാനാര്‍ഥികളെ നിശ്ചയിച്ചുവെങ്കിലും സി.പി.ഐയ്ക്കു വാകത്താനം, എരുമേലി സീറ്റുകളില്‍ നില നിന്നിരുന്ന അവ്യക്തതയാണ് പ്രഖ്യാപനം വൈകാന്‍ കാരണമായത്.
എതിര്‍ സ്ഥാനാര്‍ഥികളെ കൂടി വിലയിരുത്തിയാണു സി.പി.എം. സ്ഥാനാര്‍ഥികളെ നിര്‍ണയിച്ചിരിക്കുന്നത്.
ഇന്നു പ്രശ്നങ്ങള്‍ പരിഹരിച്ചു സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണു യു.ഡി.എഫ്.
കേരളാ കോണ്‍ഗ്രസിന്റെ എട്ടാം സീറ്റിലും മുസ്ലീം ലീഗിന്റെ ഏക സീറ്റിലും കോണ്‍ഗ്രസ് നിര്‍ദേശിക്കുന്നയാള്‍ മത്സരിക്കാന്‍ സാധ്യത.
ലീഗും കേരളാ കോണ്‍ഗ്രസുമായുള്ള കോണ്‍ഗ്രസിന്റെ തര്‍ക്ക പരിഹാരത്തിന്റെ ഭാഗമായാണ് ഈ സമവായ നീക്കം. ജില്ലാ നേതൃത്വം.
കോണ്‍ഗ്രസ് -14, കേരളാ കോണ്‍ഗ്രസ് - 8, ലീഗ് -1 എന്നിങ്ങനെയായിരുന്നു യു.ഡി.എഫിന്റെ സീറ്റ് വിഭജനം. കേരളാ കോണ്‍ഗ്രസിനു ലഭിച്ച വെള്ളൂര്‍ സീറ്റ് ഇത്തവണ പട്ടികജാതി വനിതാസംവരണമാണ്.
ഇവിടെ, പാര്‍ട്ടിയ്ക്ക് അനുയോജ്യരായ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ പുതിയ ഡിവിഷനായ തലനാടുമായി വച്ചു മാറാന്‍ ആലോചിച്ചിരുന്നു.
എന്നാല്‍, കോണ്‍ഗ്രസ് വിട്ടുവീഴ്ചയ്ക്കു തയാറായില്ല. ഇതോടെ, കേരളാ കോണ്‍ഗ്രസിന്റെ അക്കൗണ്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ വെള്ളൂരില്‍ മത്സരിപ്പിക്കാന്‍ ധാരണയിലെ ത്തുകയായിരുന്നു.
കടുംപിടുത്തത്തിനൊടുവില്‍ സീറ്റ് കരസ്ഥമാക്കിയെങ്കിലും മോഹിച്ച ഡിവിഷനുകളൊന്നും ലഭിക്കില്ലെന്നു ലീഗിന് ഉറപ്പായിരുന്നു.
എരുമേലി, മുണ്ടക്കയം സീറ്റുകളിലൊന്നാണു ലീഗ് ആഗ്രഹിച്ചത്. എന്നാല്‍, ഈ സീറ്റുകള്‍ വിട്ടുനല്‍കാന്‍ കഴിയില്ലെന്നു കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.
കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത സീറ്റുകളില്‍ അനുയോജ്യ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ ലീഗിനും കഴിഞ്ഞില്ല. ഇതോടെ ഏതെങ്കിലും ഒരു സീറ്റ് ലീഗിന്റെ അക്കൗണ്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാനാണു നീക്കം.
എന്നാല്‍, ഏതു സീറ്റാണിതെന്നു വ്യക്തമാക്കണമെന്നാണു ലീഗിന്റെ ആവശ്യം.
ഏതെങ്കിലും ഒരു സീറ്റ് ലീഗിന്റേതാണെന്നു പറഞ്ഞു മത്സരത്തിനിറങ്ങിയാല്‍ അടുത്ത തവണ അതേ സീറ്റ് ലീഗിനു നല്‍കേണ്ടി വരില്ലേയെന്ന ആശങ്ക കോണ്‍ഗ്രസിനുമുണ്ട്.
ഇക്കാര്യങ്ങളില്‍ ഉള്‍പ്പെടെ ഇന്നു തീരുമാനമുണ്ടായേക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us