ഇന്നു രണ്ടിലൊന്ന് അറിയാം. കോട്ടയം ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനം ഇന്ന് പൂർത്തിയാക്കുമെന്നു യു.ഡി.എഫും എൽ.ഡി.എഫും. മുസ്ലിം ലീഗിന് സീറ്റ് നൽകില്ലെന്നു കോൺഗ്രസ് അറിയിച്ചേക്കും. സീറ്റ് ഇല്ലെങ്കിൽ ലീഗിൻ്റെ പ്രതികരണം എന്താകുമെന്നതിൽ കോൺഗ്രസ് നേതൃത്വത്തിന് ആശങ്ക

ലീഗിന് സീറ്റ് നൽകുന്നതിനോട് കോൺഗ്രസിൻ ഒരു വിഭാഗത്തിനു ശക്തമായ എതിർപ്പുമുണ്ട്.

New Update
img(74)

കോട്ടയം:  ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനം ഇന്ന് വിഭജനം പൂർത്തിയാക്കുമെന്നാണ് യു.ഡി.എഫ്. എൽ.ഡി.എഫ് മുന്നണി നേതൃത്വം. 

Advertisment

ജില്ലാ പഞ്ചായത്തിൽ ഒരു സീറ്റ് വേണമെന്ന മുസ്ലിം ലിഗിന്റെ ആവശ്യമാണ് യു.ഡി.എഫ്. ചർച്ച വഴിമുട്ടാൻ കാരണമായത്. എന്നാൽ, ലീഗിൻ്റെ ആവശ്യം പരിഗണിക്കാൻ കഴിയില്ലെന്നാണ് ഒടുവിൽ കോൺഗ്രസ് നിലപാട്.

ഒരു സീറ്റ് വേണമെന്നല്ലാതെ കൃത്യമായി ഒരു സീറ്റ് എന്നു പോലും പറയാൻ ലീഗിനു കഴിഞ്ഞിട്ടില്ലെന്നു കോൺഗ്രസ് ആരോപിക്കുന്നു.

ലീഗിന് സീറ്റ് നൽകുന്നതിനോട് കോൺഗ്രസിൻ ഒരു വിഭാഗത്തിനു ശക്തമായ എതിർപ്പുമുണ്ട്. ഇന്നലെ തിരുവനന്തപുരത്ത് കെ.പി.സി.സി. ഭാരവാഹികളുടെ യോഗമായിരുന്നതിനാൽ ചർച്ചകൾ ഒന്നും നടന്നില്ല. ലീഗിനെ ഇന്നു തീരുമാനം അറിയിക്കുന്നതോടെ യു.ഡി.എഫ്. സീറ്റ് വിഭജനം പൂർത്തിയാകും.

സീറ്റ് ഇല്ലെങ്കിൽ ലീഗിൻ്റെ പ്രതികരണം എന്താകുമെന്നതിൽ കോൺഗ്രസ് നേതൃത്വത്തിന് ആശങ്കയുണ്ട്. ഇന്നു ഉച്ചകഴിഞ്ഞ് നടക്കുന്ന യു.ഡി.എഫ്. യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും.

എൽ.ഡി.എഫിലും ചർച്ചകൾ നീളുകയാണ്. കേരള  കോൺഗ്രസിന് നൽകുന്ന ഒരു സീറ്റിൽ പൊതുസ്വതന്ത്രൻ വേണമെന്ന സി.പി.എം. ആവശ്യമാണ് ചർച്ചകൾക്കു താൽകാലിക തടസമുണ്ടായത്.

എന്നാൽ, ലഭിക്കുന്ന സീറ്റുകളിലെ സ്ഥാനാർഥികളുടെ കാര്യത്തിൽ ഉൾപ്പെടെ സി.പി.എമ്മിലും സി.പി.ഐയിലും കേരളാ കോൺഗ്രസ് എമ്മിലും സമയവായത്തിൽ എത്താൻ കഴിയാത്തതും തിരിച്ചടിയാകുന്നുണ്ട്.

അയർക്കുന്നത്തുൾപ്പെടെ പല ഡിവിഷനുകളിലും യോഗ്യമായ സ്‌ഥാനാർഥികളെ കണ്ടെത്തൻ കഴിയാത്തതും തിരിച്ചടിയാകുന്നുണ്ട്. ഇന്നു രാവിലെ ഒമ്പതിനു ചേരുന്ന എൽ.ഡി.എഫ് യോഗത്തിൽ തീരുമാനമാകുമെന്നു നേതാക്കൾ അറിയിച്ചു.

എൻ.ഡി.എയിൽ പൂഞ്ഞാർ, തലനാട് ഡിവിഷനുകളിൽ മാത്രമാണ് സ്‌ഥാനാർഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനത്തിൽ എത്തിയത്. മറ്റു ഡിവിഷനുകളിൽ ചർച്ച പുരോഗമിക്കുകയാണ്. 

Advertisment