/sathyam/media/media_files/2025/11/19/drugs-1587181155-2025-11-19-19-15-15.jpg)
കോട്ടയം: ലഹരി മാഫിയയുടെ ഹബായി കോട്ടയം. എറണാകുളം പോലെ തന്നെ യുവാക്കയിൽ നല്ലൊരു ഭാഗം ഇന്നു ലഹരി ഉപയോഗിക്കുന്നു.
കോട്ടയത്ത് എത്തിച്ചാൽ പിടികൂടപ്പെടില്ല എന്ന വിശ്വാസമാണ് ലഹരി സംഘങ്ങളുടെ കോട്ടയത്ത് ചുവട് ഉറപ്പിക്കാൻ പ്രേരിപ്പിക്കുന്നത്.
വാഹന പരിശോധനയ്ക്കിടെ അബദ്ധത്തിൽ രണ്ടോ മൂന്നോ ഗ്രാം എംഡിഎംഎ പിടിച്ചാലായി. യുവാക്കൾ വ്യാപകമായി എംഡിഎംഎ പോലുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നു ണ്ടെന്ന് അറിഞ്ഞിട്ടും കോട്ടയത്തെ പോലീസ് അനങ്ങിയിട്ടില്ല.
ഇതോടെ സ്കൂൾ കുട്ടികൾ പോലും ഇത്തരം ലഹരി വസ്തുക്കൾ ഉപയോഗിക്കാൻ തുടങ്ങി.
ഇടക്ക് ലഹരി വസ്തുക്കൾ ഉപയോഗിച്ച് വിദ്യാർഥികൾ അക്രമം കാണിക്കാൻ തുടങ്ങിയതോടെ രണ്ടാഴ്ചക്കാലം ശക്തമായ പരിശോധ നടന്നിരുന്നു. പിന്നീട് കോട്ടയത്ത് പരിശോധനകൾ നിലച്ചു.
ലഹരി വസ്തുക്കൾ പിടികൂടിയാൽ അവരുടെ വിവരങ്ങൾ മാധ്യമങ്ങളോട് പങ്കുവെക്കാൻ പോലും കോട്ടയത്തെ പോലീസിന് മടിയാണ്.
പോലീസിൻ്റെ അലംഭാവം ലഹരി സംഘങ്ങൾക്ക് വളക്കൂറുള്ള മണ്ണായി കോട്ടയത്തെ മാറ്റി.
ഇതിന് ഒടുവിലത്തെ ഉദാഹരണമാണ് കോട്ടയം നഗരത്തിൽ ലഹരിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ മുൻ നഗരസഭ അംഗ മകൻ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത്.
കൊലപ്പെടുത്തിയ അഭിജിത്തും, കൊല്ലപ്പെട്ട ആദർശും ലഹരി മാഫിയ സംഘത്തിലെ കണ്ണികളാണ്.
രണ്ടു പേരും ലഹരി ഉപയോഗിക്കുന്നവരും ലഹരിക്കൈമാറ്റത്തിലെ സംഘാംഗങ്ങളുമായിരുന്നതായും വിവരം പുറത്ത് വന്നിട്ടുണ്ട്.
കൊല്ലപ്പെട്ട ആദര്‍ശിനൊപ്പമുണ്ടായി റോബിന്‍, നേരത്തെ പരിശോധന യ്‌ക്കെത്തിയ പോലീസിനെ നായയെ അഴിച്ചുവിട്ട് അക്രമിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ്.
ബാംഗ്ലൂരിൽ നിന്നും എം.ഡി.എം.എയും കഞ്ചാവും അടക്കമുള്ള ലഹരിമരുന്നുകൾ കോട്ടയത്ത് എത്തിക്കുന്നതിലെ കാരിയർമാരായി രണ്ടു പേരും പ്രവർത്തിച്ചിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.
ഇവർക്ക് ബാംഗ്ലൂരിൽ നിന്നും ലഹരി എത്തിക്കാൻ ഇടനില നിൽക്കുന്നവരും ഉണ്ട്.
നിലവിൽ കൊലക്കേസിൽ അറസ്റ്റിലായ അഭിജിത്ത് ബാംഗ്ലൂരിൽ നിന്നും എം.ഡി.എം.എയും ലഹരി മരുന്നും എടുത്ത് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയായിരുന്നു വെന്നാണ് ലഭിക്കുന്ന വിവരം.
അഭിജിത്ത് ബൈക്കിൽ കറങ്ങി നടന്നു ലഹരി വിൽപ്പന നടത്തിയിരുന്നതിനാൽ റൈഡർ എന്ന പേരിലായ് അറിയപ്പെടുന്നത്.
നഗരത്തിൽ എവിടെയും പോലീസിൻ്റെ കണ്ണു വെട്ടിച്ച് ലഹരി എത്തിച്ചു നൽകും. ഇതും പോലീസിൻ്റെ അനാസ്ഥ മുതലെടുത്തു കൊണ്ടാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us