ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
/sathyam/media/media_files/tKQpjIquGZ18gskQWtq2.jpg)
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിന് മുന്നിലെ ഷോപ്പിങ് കോംപ്ലക്സില്‍ വൻ തീപിടിത്തം. ഷോപ്പിങ് കോംപ്ലക്സിലെ ഒരു ചെരുപ്പ്, സ്റ്റേഷനറി സാധനങ്ങൾ വിൽക്കുന്ന കട പൂര്‍ണമായും കത്തി നശിച്ചു. ഫയർഫോഴ്സ് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിൽ തീ അണച്ചു.
Advertisment
ഷോപ്പിങ് കോംപ്ലക്സിലെ മൂന്നു കടകളിലാണ് തീ പിടിത്തമുണ്ടായത്. തീപിടിത്തത്തിൽ രണ്ട് കടകള്‍ ഭാഗികമായും കത്തിനശിച്ചിട്ടുണ്ട്. വിവരം അറിഞ്ഞ ഉടൻ തന്നെ ഫയര്‍ഫോഴ്സെത്തി തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചെങ്കിലും തീ വലിയ രീതിയില്‍ പടരുകയായിരുന്നു.
കോട്ടയം മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡിന് സമീപത്തെ യുണൈറ്റഡ് ബിൽഡിങ്സ് എന്ന 20 ലേറെ കടകളുള്ള ഒരു ഷോപ്പിംഗ് കോംപ്ലക്സിലാണ് രാവിലെ തീപിടിത്തം ഉണ്ടായത്.
ഏറ്റവും താഴത്തെ നിലയിലെ കടകളിലാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തിപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.