കോട്ടയത്ത് ജനശതാബ്ദി എക്‌സ്പ്രസിനു നേരെ കല്ലെറിഞ്ഞ സംഭവം. ഇതര സംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്തു. കല്ലേറില്‍ യാത്രക്കാരിയ്ക്ക് പരുക്കേറ്റിരുന്നു.

പിറവം റെയില്‍വേ സ്റ്റേഷനില്‍ വച്ച് ട്രെയിനിന് കല്ലെറിഞ്ഞ കേസിലെ പ്രതിയായ പശ്ചിമ ബംഗാള്‍ നദിയ നഗറുഖ ഹൈഘിപാര ഹര്‍പാനിയ ജില്ലയില്‍ പ്രകാശ് ധാലി(26)യെയാണ് കോട്ടയം ആര്‍.പി.എഫ്  സബ്ഇന്‍സ്‌പെക്ടര്‍  ഡി. നാഗബാബു, ഹവീല്‍ദാര്‍ മനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്

New Update
a

കോട്ടയം: ജനശതാബ്ദി എക്‌സ്പ്രസിന് നേരെയുണ്ടായ കല്ലേറില്‍ യാത്രക്കാരിയ്ക്കു പരുക്കേറ്റ സംഭവത്തില്‍ പ്രതിയായ ഇതര സംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്ത് റെയില്‍വേ സംരക്ഷണ സേന. 

Advertisment

പിറവം റെയില്‍വേ സ്റ്റേഷനില്‍ വച്ച് ട്രെയിനിന് കല്ലെറിഞ്ഞ കേസിലെ പ്രതിയായ പശ്ചിമ ബംഗാള്‍ നദിയ നഗറുഖ ഹൈഘിപാര ഹര്‍പാനിയ ജില്ലയില്‍ പ്രകാശ് ധാലി(26)യെയാണ് കോട്ടയം ആര്‍.പി.എഫ്  സബ്ഇന്‍സ്‌പെക്ടര്‍  ഡി. നാഗബാബു, ഹവീല്‍ദാര്‍ മനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.


കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. വൈകിട്ട് ആറരയോടെയാണ് പിറവം റെയില്‍വേ സ്റ്റേഷനു സമീപത്തു വച്ച് ജനശതാബ്ദി എക്‌സ്പ്രസ്സിന്റെ ഡി-7 കോച്ചിനു നേരെ കല്ലേറുണ്ടായത്.


കല്ലേറില്‍  104 നമ്പര്‍ സീറ്റിലെ  വനിതാ യാത്രക്കാരിയ്ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ട്രെയിനിന്റെ ഇടത് ഭാഗത്തു നിന്നാണ് കല്ലേറുണ്ടായത്. ആക്രമണത്തില്‍ ഇവരുടെ ഇടത് കൈയ്ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്നു കല്ലേറുണ്ടായതായി വിവരം ലഭിച്ച ട്രാക്കിനു സമീപം ആര്‍.പി.എഫ് സംഘം പരിശോധന നടത്തി.


പിന്നീട് റെയില്‍വേ ട്രാക്കിനടുത്ത് അനധികൃതമായി നിലയുറപ്പിച്ചിരുന്ന രണ്ട് യുവാക്കളെ ശ്രദ്ധിച്ചു. സംഭവ സ്ഥലത്തേക്ക് എത്തിയപ്പോള്‍ അവരില്‍ ഒരാള്‍ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു.

മറ്റെയാളെ സബ്-ഇന്‍സ്‌പെക്ടര്‍ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ ഇരുവരും സമീപത്തെ   കള്ള് ഷോപ്പില്‍ നിന്ന് കള്ള് കുടിച്ചിരുന്നതായി വിവരം ലഭിച്ചു. തുടര്‍ന്ന്, അവരില്‍ ഒരാള്‍ ട്രെയിനിലേക്കു കല്ലെറിഞ്ഞുവെന്നും സംഭവത്തിനുശേഷവും ട്രാക്കിന് സമീപം തന്നെയുണ്ടായിരുന്നുവെന്നും  പിടിയിലായ ആള്‍ ആര്‍.പി.എഫ് സംഘത്തോട് പറഞ്ഞു.


പൊലീസ് സംഘത്തെ കണ്ട് ഓടിരക്ഷപെട്ടയാളാണ് കല്ലെറിഞ്ഞതെന്നും പിടിയിലായ ഇതര സംസ്ഥാന തൊഴിലാളി വെളിപ്പെടുത്തി. തുടര്‍ന്ന് ഇയാള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍,ആര്‍.പി.എഫ് കോട്ടയം എസ് എച്ച് ഓ എന്‍. എസ്. സന്തോഷ്,, ഡി. നാഗബാബു,   സബ് ഇന്‍സ്‌പെക്ടര്‍, മനീഷ്, ഹവില്‍ദാര്‍,  വിനു എന്നിവര്‍ ജിആര്‍പി സ്റ്റാഫിനൊപ്പം വെല്ലൂര്‍ പ്രദേശത്ത് തിരച്ചില്‍ നടത്തി.

ചുറ്റുപാടുകള്‍ മുഴുവന്‍ പരിശോധിച്ചതിന് ശേഷം പ്രതിയെക്കുറിച്ചുള്ള വിവരം ലഭിച്ചു. ഇതര സംസ്ഥാന തൊഴിലാളിയായ പ്രതിയാണ് കല്ലെറിഞ്ഞതെന്നുള്ള വിവരവും ആര്‍.പിഎഫ് സംഘത്തിന് ലഭിച്ചു. തുര്‍ന്ന്, പ്രതിയുടെ കോണ്‍ട്രാക്ടര്‍ റെജിയെ ബന്ധപ്പെട്ടു. ഇയാള്‍ തന്നെ ഇതരസംസ്ഥാന തൊഴിലാളിയായ പ്രതിയെ കണ്ടെത്തി സ്റ്റേഷനില്‍ എത്തിച്ചു.  പ്രതി മദ്യപിച്ച അവസ്ഥയില്‍ കല്ലെറിഞ്ഞതാണെന്ന് സമ്മതിച്ചു.
 

Advertisment