/sathyam/media/media_files/2025/11/13/924715-muslim-league-and-congress-2025-11-13-09-29-58.webp)
കോട്ടയം: ജില്ലയിൽ ഇത്തവണ ഒരു ജില്ലാ പഞ്ചായത്ത് സീറ്റ് വേണമെന്ന മുസ്ലിം ലീഗിന്റെ വാശി പിടുത്തത്തിന് പിന്നിൽ ഒരു കോൺഗ്രസ് നേതാവിന്റെ ചരടുവലിയെന്ന് സംശയം.
അടുത്ത നിയമസഭാ തെരഞ്ഞെ ടുപ്പിൽ പൂഞ്ഞാർ സീറ്റ് കണ്ണുവച്ചിട്ടുള്ള നേതാവാണ് ഇതിന്റെ പിന്നിലെന്നാണ് വിവരം.
മുസ്ലിം ലീഗ് ഇത്തവണ ആവശ്യപ്പെട്ടിരിക്കുന്നത് മുണ്ടക്കയം, എരുമേലി ഡിവിഷനുകളിൽ ഒന്നാണ്. രണ്ടും പൂഞ്ഞാർ നിയോജക മണ്ഡലത്തിന്റെ ഭാഗമാണ്.
ഇത്തവണ മുസ്ലിംലീഗിന് സീറ്റു നൽകിയാൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം സമുദായ അംഗമായ തനിക്ക് സിറ്റ് ക്ലെയിം ചെയ്യാനാകുമെന്നാണ് നേതാവിന്റെ പ്രതീക്ഷ.
ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ മുസ്ലിം ജനസംഖ്യയ്ക്ക് ഒപ്പം ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ എണ്ണം കൂടി ചേർത്ത് തനിക്ക് വിജയിക്കാനാകുമെന്ന് പറഞ്ഞ് ഈ നേതാവ് തന്റെ അണികൾക്കിടയിൽ പ്രവർത്തനം തുടങ്ങിയിരുന്നു.
അതുകൊണ്ട് കൂടിയാണ് ഇതിന്റെ തുടർച്ചയാണ് ലീഗിന്റെ ഇപ്പോഴത്തെ പിടിവാശിയെന്ന് കോൺഗ്രസ് പ്രവർത്തകർ പോലും വിലയിരുത്തുന്നത്.
മുസ്ലിം ലീഗിനെ കൊണ്ട് ഈ സീറ്റ് വാങ്ങിയെടുത്താൽ ഭാവിയിൽ കൂടുതൽ സീറ്റിനായി ലീഗ് ശ്രമിക്കുമെന്ന് ഉറപ്പാണ്. ഇത് കോൺഗ്രസിന് തലവേദനയാകും.
പലയിടത്തും നേതാക്കൾമാത്രമാണ് ലീഗിനും ഉള്ളത്. സീറ്റ് നൽകിയാൽ സ്ഥാനർത്ഥിയെ വിജയിപ്പിക്കേണ്ടത് കോൺഗ്രസിന്റെ മാത്രം കടമയാകും.
ഇതും കോൺഗ്രസ് പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇതിനിടെയാണ് നേതാവിന്റെ ഈ കളി.
സ്വന്തം പഞ്ചായത്തിൽ പോലും പാർട്ടിക്ക് കിട്ടിയ ഭരണം കൃത്യമായി കൊണ്ടുപോകാൻ പ്രയത്നിക്കത്ത നേതാവ് തന്റെ നേട്ടത്തിന് വേണ്ടി എന്തും ചെയ്യുമെന്നും പ്രവർത്തകർ പറയുന്നു.
ജയിക്കാനായില്ലെങ്കിൽ പോലും ഒരിക്കലെങ്കിലും നിയമസഭയിലേക്ക് ഒന്ന് മത്സരിക്കണമെന്നാണ് നേതാവിന്റെ ആഗ്രഹമെന്നും പ്രവർത്തകർക്ക് പരാതിയുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us