/sathyam/media/media_files/2025/11/16/chetan-2025-11-16-19-26-32.jpg)
ശബരിമല തീർഥാടകർക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആരംഭിച്ച കൺട്രോൾ റൂം ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഉദ്ഘാടനം ചെയ്യുന്നു.
കോട്ടയം: ശബരിമല തീർഥാടകർക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ റവന്യൂ കൺട്രോൾ റൂം തുറന്നു.
ജില്ലാ കളക്ടർ ചേതൻ കുമാർ മീണ കൺട്രോൾ റൂം ഉദ്ഘാടനം ചെയ്തു.
മണ്ഡല- മകരവിളക്ക് തീർത്ഥാടന കാലത്ത് അയ്യപ്പഭക്തർക്ക് ചികിത്സാ സേവനങ്ങൾ ഉറപ്പാക്കുന്നതിനും അവരുടെ ബന്ധുക്കൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുന്നതടക്കമുള്ള സേവനങ്ങളും ലക്ഷ്യമിട്ടാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. തിങ്കളാഴ്ച (നവംബർ 17 ) രാവിലെ 10 മണി മുതൽ 2026 ജനുവരി 20 വരെ പ്രവർത്തിക്കും. കൺട്രോൾ റൂം നമ്പർ : 85479 85727
കൺട്രോൾ റൂമിൽ 24 മണിക്കൂറും റവന്യൂ ഉദ്യോഗസ്ഥരുടെ സേവനം ഉണ്ടാവും. സന്നദ്ധ സംഘടന അംഗങ്ങളുടെ സേവനവും കൺട്രോൾ റൂമിലെ ഹെൽപ്പ് ഡെസ്ക് വഴി ലഭിക്കും.
ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസ്, കോട്ടയം തഹസിൽദാർ എസ്.എൻ. അനിൽകുമാർ, ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആർ. രതീഷ് കുമാർ, കൺട്രോൾ റൂം ചാർജ് ഓഫീസർ എൻ. ആർ. രാജേഷ് എന്നിവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us