മണിമല : മണിമലയാറ്റിൽ ഒഴുക്കിൽ പെട്ടു യുവാവിനെ കാണാതായി. യുവാവിനായി ഫയർ ഫോഴ്സിൻ്റെ നേതൃത്വത്തിൽ തെരച്ചിൽ ആരംഭിച്ചു. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനെത്തിയ മണിമല കോത്തലപ്പടി സ്വദേശി ബിജി (24)യാണ് കാണാതായത്.
മണിമല മൂലേപ്ലാവ് കടവിൽ ഉച്ച കഴിഞ്ഞ് മൂന്നു മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. ബിജിയും മൂന്ന് സുഹൃത്തുക്കളും ചേർന്നാണ് കുളിക്കാൻ ഇറങ്ങിയത്.
ആറിൻ്റെ ഇരുകരകളിലേക്കും നീന്തുന്നതിനിടെ മണിമലയാറ്റിലെ കയത്തിൽ യുവാവ് മുങ്ങി താഴുകയായിരുന്നു എന്നു നാട്ടുകാർ പറഞ്ഞു. കാഞ്ഞിരപ്പള്ളിയിൽ നിന്നും എത്തിയ
ഫയർഫോഴ്സ് സ്ഥലത്ത് തെരച്ചിൽ നടത്തുന്നുണ്ടെങ്കിലും ശക്തമായ ഇടിയും മഴയും തെരച്ചിലിന് തടസം സൃഷ്ടിക്കുന്നുണ്ട്. മണിമല മൂലേ പ്ലാവ് എസ് ഇ ടി എം സ്കൂളിന് സമീപമാണ് സംഭവം.