അക്ഷരനഗരിയ്‌ക്ക് മിഴിവേകാൻ കാരിത്താസ് റൗണ്ടാന ഒരുങ്ങി

കേരളത്തിന്റെ ആരോഗ്യ മേഖലയിൽ കോട്ടയത്തിന്റെ പ്രാധാന്യം  വെളിവാക്കുന്ന രീതിയിൽ അക്ഷരനഗരിയിലേക്ക് ഓരോ സഞ്ചാരിയെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യാനുള്ള കലാനിർമ്മിതകളും റൗണ്ടാനയിൽ ഉണ്ടാവും

New Update
caritas roundana

കാണക്കാരി: കോട്ടയത്തെ ഗതാഗതസൗകര്യ വികസനത്തിനായി പൊതുമരാമത്തു വകുപ്പുമായി സഹകരിച്ചുകൊണ്ട് കണക്കാരിയുടെ മുഖം മിനുക്കാൻ കാരിത്താസ് ഹോസ്പിറ്റൽ ആകർഷകമായ റൗണ്ടാന ഒരുക്കുന്നു. കാണക്കാരി ജംഗ്ഷനിൽ  അത്യാധുനിക രീതിയിൽ  റൗണ്ടാനയുടെ പണികൾ  പൂർത്തീകരിക്കും.

Advertisment

എറണാകുളത്തെയും കോട്ടയത്തെയും ബന്ധിപ്പിക്കുന്ന സംസ്ഥാന പാതയിലെ തിരക്കേറിയ സ്റ്റോപ്പുകളിൽ ഒന്നാണ് കാണക്കാരി. എന്നാൽ കൃത്യമായ ഗതാഗത നിയന്ത്രണം ഇവിടെ പലപ്പോഴും  സാധിച്ചിരുന്നില്ല; ഏറെ അപകടങ്ങളും ഈ ഭാഗത്ത് പതിവാണ്.   കാരിത്താസ് റൗണ്ടാനയുടെ വരവോടു കൂടി ഈ സ്ഥിതിഗതികൾക്ക് മാറ്റമുണ്ടാകും .  വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാനും അപകടങ്ങൾ കുറയ്ക്കാനും ഓരോ ഭാഗങ്ങളിലേക്കുമുള്ള വാഹനങ്ങൾക്ക് സുരക്ഷിതമായ വഴി ഒരുങ്ങാനും  സംവിധാനം സഹായകമാകും .

കോട്ടയം നഗരത്തിലേക്ക് കടക്കുന്ന ആദ്യ ഭാഗമെന്ന നിലയ്ക്ക് കണക്കാരിയെ ഒരു നഗരകവാടമായി ഉയർത്തുക എന്ന ലക്ഷ്യവും ഈ റൗണ്ടാനയ്ക്കുണ്ട്. കേരളത്തിന്റെ ആരോഗ്യ മേഖലയിൽ കോട്ടയത്തിന്റെ പ്രാധാന്യം  വെളിവാക്കുന്ന രീതിയിൽ അക്ഷരനഗരിയിലേക്ക് ഓരോ സഞ്ചാരിയെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യാനുള്ള കലാനിർമ്മിതകളും റൗണ്ടാനയിൽ ഉണ്ടാവും.

Advertisment