കോട്ടയം: കോട്ടയത്ത് കഞ്ചാവുമായി നാല് യുവാക്കള്‍ പിടിയില്‍. എരുമേലി കരുനിലം വരിക്കാനി ഭാഗത്ത് മഠത്തില്‍ വീട്ടില്‍ ഉണ്ണിക്കുട്ടന്‍ എം.എസ് (24), എരുമേലി കരിനീലം 96 കവല ഭാഗത്ത് മണിമലത്തടം വീട്ടില്‍ ദിനുക്കുട്ടന്‍ എന്‍.എം (24), എരുമേലി കണ്ണിമല ഉറുമ്പിപാലം ഭാഗത്ത് കുരിശുംമൂട്ടില്‍ വീട്ടില്‍ അലന്‍ കെ. അരുണ്‍ (24), എരുമേലി നേര്‍ച്ചപ്പാറ ഭാഗത്ത് അഖില്‍ നിവാസ് വീട്ടില്‍ അഖില്‍ അജി (27) എന്നിവരാണ് പിടിയിലായത്.
വില്‍പനയ്ക്കായി കഞ്ചാവ് മുണ്ടക്കയത്ത് കൊണ്ടുവരുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഉണ്ണിക്കുട്ടനെയും ദിനുക്കുട്ടനെയും കഞ്ചാവുമായി പിടികൂടി. ഇവരില്‍ നിന്നാണ് മറ്റ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്. ചോദ്യം ചെയ്യലില്‍ ഒഡീഷയില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്ന് പ്രതികള്‍ മൊഴി നല്‍കി.