പാമ്പാടി : കറുകച്ചാൽ സ്വദേശിയായ ഗർഭിണിയെയും കൊണ്ട് കോട്ടയം മെഡിക്കൽ കോളജിലേക്ക് പോകുന്നതിനിടെ പാമ്പാടിയിൽ വെച്ച് യുവതി ആംബുലൻസിൽ പ്രസവിച്ചു. പത്തനാട്ടു നിന്നും കോട്ടയത്തേയ്ക്കുള്ള യാത്രയ്ക്കിടെയാണ് 19 കാരിയായ കറുകച്ചാൽ സ്വദേശിനി ആൺ കുട്ടിക്ക് ജന്മം നൽകിയത്.
പത്തനാട് സ്വദേശിയുടെ അണ്ണൻസ് എന്ന ആംബുലൻസിലാണ് കറുകച്ചാൽ സ്വദേശിനി ജെസിയാ മോമോളെ കോട്ടയത്തേക്ക് കൊണ്ടുപോയത്. യാത്രക്കിടെ പാമ്പാടിക്ക് അടുത്ത് വച്ച് യുവതി ആംബുലൻസിൽ പ്രസവിക്കുകയായിരുന്നു. ഉടൻ തന്നെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ അമ്മയെയും കുഞ്ഞിനെയും എത്തിച്ചു.
തുടർന്ന് പ്രാഥമിക ശുശ്രൂഷ നൽകി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. കുട്ടി ആരോഗ്യവാനാണെന്നാണ് പ്രാഥമിക വിവരം.