മീനച്ചിലാറ്റില്‍  അജ്ഞാത മൃതദേഹം കണ്ടെത്തി. ചുങ്കം പാലത്തില്‍ നിന്നും ആറ്റില്‍ ചാടിയ യുവാവിന്റെ മൃതദേഹമെന്നു സംശയം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

ആലുമ്മൂട് കവലയ്ക്ക്‌ സമീപം മീനച്ചിലാറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ചുങ്കം പാലത്തില്‍ നിന്നും മീനച്ചിലാറ്റില്‍ ചാടിയ യുവാവിന്റെ മൃതദേഹമാണു കണ്ടെത്തിയതെന്നാണു പ്രാഥമിക നിഗമനം

New Update
alumood kavala

കോട്ടയം: ആലുമ്മൂട് കവലയ്ക്ക്‌ സമീപം മീനച്ചിലാറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി.
ചുങ്കം പാലത്തില്‍ നിന്നും മീനച്ചിലാറ്റില്‍ ചാടിയ യുവാവിന്റെ മൃതദേഹമാണു കണ്ടെത്തിയതെന്നാണു പ്രാഥമിക നിഗമനം.

Advertisment

തിങ്കളാഴ്ച ഉച്ചയ്ക്ക് 3.15 ഓടെയാണു മീനച്ചിലാറ്റില്‍ ചുങ്കത്ത് ഒരാള്‍ ആറ്റില്‍ ചാടിയത്. നാട്ടുകാര്‍ നോക്കി നില്‍ക്കെയാണ് ഇയാള്‍ ആറ്റിലേക്കു ചാടിയത്. ഇവിടെയുണ്ടായിരുന്ന കട ഉടമകള്‍ അടക്കമുള്ളവര്‍ തടയാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

തുടര്‍ന്ന്, നാട്ടുകാര്‍ വിവരം അറിയിച്ചതോടെ കോട്ടയത്തു നിന്നുള്ള അഗ്‌നിരക്ഷാ സേനാ സംഘവും, കോട്ടയം വെസ്റ്റ് പോലീസും സ്ഥലത്ത് എത്തി. ഇയാള്‍ക്കായി തിരച്ചില്‍ നടത്തിയിരുന്നു. ഒരു മണിക്കൂറോളം പ്രദേശത്തു തിരച്ചില്‍ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

ഇതിനിടെയാണ് ആലുമ്മൂട് കവലയ്ക്കു സമീപം അജ്ഞാത മൃതദേഹം മീനച്ചിലാറ്റില്‍ മൃതദേഹം കണ്ടതായി നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് അഗ്‌നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തി മൃതദേഹം കരയ്ക്ക് എത്തിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ലെന്നു പോലീസ് പറഞ്ഞു. സംവത്തില്‍  കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്തു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)