Advertisment

കോട്ടയം ചാമംപതാലില്‍ ചെത്തുതൊഴിലാളിയെ അയല്‍വാസി കല്ലിനിടിച്ച് കൊന്നു. കൊലപാതകം തെങ്ങ് ചെത്താനായി സൈക്കിളില്‍ പോകുന്നിനിടെ തടഞ്ഞു നിർത്തിയ ശേഷം. ഇരുവരും തമ്മില്‍ മുന്‍പും തര്‍ക്കമുണ്ടായിരുന്നതായി പൊലീസ്

മുന്‍വൈരാഗ്യത്തെ തുടര്‍ന്നു ചെത്തുതൊഴിലാളിയെ അയല്‍വാസിയായ യുവാവ് കല്ലിനിടിച്ചു കൊന്നു

New Update
biju chamampathal

പൊന്‍കുന്നം:  മുന്‍വൈരാഗ്യത്തെ തുടര്‍ന്നു ചെത്തുതൊഴിലാളിയെ അയല്‍വാസിയായ യുവാവ് കല്ലിനിടിച്ചു കൊന്നു. ചാമംപതാല്‍ കറിയാപറമ്പില്‍ ബിജു (57) ആണ് മരിച്ചത്. സംഭവത്തില്‍ ചാമംപതാല്‍ വെള്ളാറപ്പള്ളി വീട്ടില്‍ അപ്പു (23) വിനെ പൊലീസ് അറസ്റ്റു ചെയ്തു.

Advertisment

ഞായറാഴ്ച വൈകിട്ടോയായിരുന്നു സംഭവം. തെങ്ങ് ചെത്താനായി സൈക്കിളില്‍ പോകുകയായിരുന്ന ബിജുവിനെ അപ്പു തടഞ്ഞു നിര്‍ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു.

നിലത്തു വീണ ബിജുവിന്റെ തലയ്ക്ക് കരിങ്കല്ലുകൊണ്ട് ഇടിച്ച ശേഷം ഇവിടെ നിന്നും ഓടി രക്ഷപ്പെട്ടു.  യുവാവിനെ ചാമംപതാല്‍ ഭാഗത്തു നിന്നും പൊലീസ് പിടികൂടി. രക്തം വാര്‍ന്നു റോഡില്‍ കിടന്ന ബിജു സംഭവസ്ഥലത്ത് തന്നെ മരിച്ചു.

മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇവര്‍ തമ്മില്‍ മുമ്പും  തര്‍ക്കമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ബിജുവിന്റെ ഭാര്യ: തങ്കമ്മ. മക്കള്‍: ബിജേഷ്,അഭിലാഷ്.

Advertisment