/sathyam/media/media_files/2024/11/10/ewxIl4vbS1TzOhWzQaQv.jpg)
തലപ്പുലം : ബിജെപി ന്യൂനപക്ഷമോര്‍ച്ച തലപ്പുലം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ മുനമ്പം നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പനക്കപാലത്ത് വഖഫ് നിയമത്തിനെതിരെ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
ബിജെപി നേതാവ് പി.സി. ജോര്‍ജ്ജ് പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു. അഡ്വ. ഷോണ്‍ ജോര്‍ജ്ജ് മുഖ്യപ്രഭാഷണം നടത്തി. ബിജെപി ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം പ്രസിഡണ്ട് ജോണി ജോസഫ് തോപ്പില്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് പി.കെ. സ്വാഗതം പറഞ്ഞു.
പ്രതിഷേധ പരിപാടിയില്‍ സംസ്ഥാന സമിതിയംഗം സോമശേഖരന്‍ തച്ചേട്ട്, സംസ്ഥാന കൗണ്‍സില്‍ അംഗം പ്രൊഫസര്‍. വിജയകുമാര്‍, ജില്ലാ കമ്മറ്റിയംഗം അഡ്വ. മോഹനകുമാര്‍, മണ്ഡലം പ്രസിഡണ്ട് സരീഷ് പനമറ്റം, മണ്ഡലം ജനറല്‍ സെക്രട്ടറി സതീഷ് കെ.ബി, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ബാബു ചാലില്‍,സെക്രട്ടറിമാരായ സജി ഡി, മോഹനന്‍ പടിപുരക്കല്‍ എന്നിവര്‍ പ്രസംഗിച്ചു .വാര്‍ഡ് മെമ്പര്‍ ചിത്രാ സജി നന്ദി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us