കുരങ്ങ് ഭീഷണിയില്‍ ഇലയ്ക്കാട്, ആശങ്കയില്‍ നാട്ടുകാര്‍

കാടിറങ്ങിയ  കുരങ്ങുകൾ നാട്ടിൻ പ്രദേശത്തും കാണുന്നത് സ്ഥിരമാകുന്നു

New Update
kurangu illakad

കുറവിലങ്ങാട്: കാടിറങ്ങിയ  കുരങ്ങുകൾ നാട്ടിൻ പ്രദേശത്തും കാണുന്നത് സ്ഥിരമാകുന്നു. കഴിഞ്ഞ കുറച്ച് ദിവസമായി ഇലയ്ക്കാട്  പ്രദേശങ്ങളിൽ സ്ഥിരമായി  കുരങ്ങ് 'പ്രത്യക്ഷപ്പെടുന്നുണ്ട്'.  

Advertisment

കാലാവസ്ഥ അനുയോജ്യമാകുമ്പോഴാണ് ഇതിന്റെ വരവ്. ഇലകളും ഫലങ്ങളും ഇഷ്ട ഭക്ഷണമായതിനാൽ നാടുകളിൽ ഇറങ്ങി റോന്ത് ചുറ്റുന്നു.

ഇലയ്ക്കാട് ബാങ്ക് ജംഗ്ഷന് സമീപമുള്ള വീടുകളിൽ ആണ് കുരങ്ങ് എത്തിയത്. വളർത്ത് മൃഗങ്ങൾക്കു നേരെയും മനുഷ്യർക്കു നേരെയും  കുരങ്ങ് ആക്രമിക്കാൻ ഒരുങ്ങിയത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തി.

Advertisment