40 % കടന്നു കോട്ടയത്തെ പോളിങ്. രാവിലെ വോട്ട് ചെയ്യാന്‍ എത്തിയവരില്‍ ഏറെയും പുരുഷന്‍മാര്‍. ഉച്ചയ്ക്കു ശേഷം സ്ത്രീകള്‍ കൂടുതലായി എത്തുമെന്നു പ്രതീക്ഷ.

ഇതില്‍  856321 സ്ത്രീ വോട്ടര്‍മാരും  784842 പുരുഷ വോട്ടര്‍മാരുമാണുള്ളത്.

New Update
ktm

കോട്ടയം: ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ 40%കടന്നു കോട്ടയത്തെ പോളിങ്. രാവിലെ വോട്ട് ചെയ്യാന്‍ എത്തിയവരില്‍ ഏറെയും പുരുഷന്‍മാര്‍ എന്നതാണു കോട്ടയത്തെ കൗതുകം.

Advertisment

മറ്റിടങ്ങളില്‍ നിന്നു വിപരീതമായി കോട്ടയത്ത് പുരുഷന്‍മാരാണ് രാവിലെ മുതല്‍ കൂടുതലായി വോട്ട് ചെയ്യാന്‍ എത്തിയത്.

സ്ത്രീ വോട്ടര്‍മാര്‍ കൂടുതല്‍ ഉള്ള ജില്ലയാണ് കോട്ടയം. ആകെ 16,41,176  വോട്ടര്‍മാരാണു ജില്ലയിലുള്ളത്.

ഇതില്‍  856321 സ്ത്രീ വോട്ടര്‍മാരും  784842 പുരുഷ വോട്ടര്‍മാരുമാണുള്ളത്. പന്ത്രണ്ടു മണിയേടെ  ജില്ലയില്‍ പോളിങ് ശതമനാനം പോളിംഗ്  40.13% കടന്നു.

3,32636  സ്ത്രീകള്‍ ഇതുവരെ വോട്ട് ചെയ്തപ്പോള്‍ 332719 പുഷരന്‍മാരും ഒരു ട്രാന്‍സ്‌ജെന്‍ഡറും വോട്ട് ചെയ്തു.  

രാവിലെ പതിനൊന്നിനു ശേഷം പോളിങ്ങില്‍ കാര്യമായ മുന്നേറ്റം ഉണ്ടായിട്ടില്ലെന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു. 

പലസ്ഥലങ്ങളിലും പോളിംഗ് ബൂത്തുകള്‍ വിജനമാണ്. കനത്ത ചൂടും ശതമാനം കുറയാന്‍ കാരണമായിട്ടുണ്ടെന്നാണു രാഷ്ട്രീയപാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ പറയുന്നത്. 

ഉച്ചകഴിഞ്ഞു രണ്ടു മണിക്കു ശേഷം വോട്ട് ചെയ്യാന്‍ എത്തുന്നവരുടെ എണ്ണം വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. വൈകിട്ട്  മഴയെത്തുമോ എന്ന ആശങ്കയും സ്ഥാനാര്‍ഥികള്‍ക്കുണ്ട്.
 

Advertisment