/sathyam/media/media_files/2025/10/14/rvenue-2025-10-14-19-41-39.jpg)
കോട്ടയം: കോട്ടയം റവന്യൂ ജില്ലാ സ്‌കൂൾ കായികമേള ഒക്ടോബർ 15 മുതൽ 17 വരെ പാലാ മുനിസിപ്പൽ സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കും.
ബുധനാഴ്ച രാവിലെ 10ന് കെ. ഫ്രാൻസിസ് ജോർജ് എം.പി കായികമേള ഉദ്ഘാടനം ചെയ്യും.
മാണി സി. കാപ്പൻ എം.എൽ.എ അധ്യക്ഷത വഹിക്കും.രാവിലെ 9.45ന് വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി. അലക്സാണ്ടർ പതാക ഉയർത്തും. തുടർന്ന് ലോഗോ ഡിസൈനിംഗ് മത്സരത്തിന്റെ സമ്മാനദാനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിക്കും.
സമാപന സമ്മേളനം വെള്ളിയാഴ്ച (ഒക്ടോബർ 17) വൈകുന്നേരം നാലിനു സഹകരണം-ദേവസ്വം- തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ജോസ് കെ. മാണി എം.പി അധ്യക്ഷത വഹിക്കും.
ഉദ്ഘാടന സമ്മേളനത്തിൽ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ, പാലാ നഗരസഭാ അധ്യക്ഷൻ തോമസ് പീറ്റർ, വൈസ് ചെയർപേഴ്സൺ ബിജി ജോജോ, സ്ഥിരംസമിതി അധ്യക്ഷൻ ജോസ് ജെ. ചീരാംകുഴിയിൽ, കൗൺസിലർ വി.സി. പ്രിൻസ്, പ്രതിപക്ഷ നേതാവ് പ്രൊഫ. സതീഷ് ചൊള്ളാനി, റീജണൽ ഡെപ്യൂട്ടി ഡയറക്ടർ പി.എൻ. വിജി, വി.എച്ച്.എസ്.ഇ. അസിസ്റ്റന്റ് ഡയറക്ടർ പി. നവീന, സമഗ്രശിക്ഷാ കേരള ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ കെ.ജെ. പ്രസാദ്, ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരായ പി. സത്യപാലൻ, എ.ആർ. സുനിമോൾ, സി.എസ്. സിനി, റോഷ്ന അലികുഞ്ഞ്, റിസപ്ഷൻ കമ്മിറ്റി കൺവീനർ എൻ. വൈ. രാജേഷ് എന്നിവർ പങ്കെടുക്കും