കോട്ടയം റവന്യൂജില്ലാ സ്‌കൂള്‍ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു

റവന്യൂജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 25 മുതല്‍ 28 വരെ കോട്ടയം നഗരത്തിലെ എട്ട് വിദ്യാലയങ്ങളില്‍ വച്ച് നടക്കും

New Update
chetan

കോട്ടയം: റവന്യൂജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 25 മുതല്‍ 28 വരെ കോട്ടയം നഗരത്തിലെ എട്ട് വിദ്യാലയങ്ങളില്‍ വച്ച് നടക്കും. 

Advertisment

ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ കലോത്സവ ലോഗോ പ്രകാശനം ചെയ്തു. 

കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഹണി ജി. അലക്‌സാണ്ടര്‍, പബ്ലിസിറ്റി കണ്‍വീനര്‍ ആര്‍. ജിഗി, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ബിനു എബ്രഹാം, റിസപ്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ആര്‍. രാജേഷ്, വിദ്യാഭ്യാസ വകുപ്പ് കലോത്സവ സെക്ഷന്‍ ക്ലാര്‍ക്ക് അനന്തകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു./

Advertisment