എസ് പി പിള്ള സ്മൃതി ദിനവും വിദ്യാ പുരസ്കാര വിതരണവും ജൂൺ 12 ബുധനാഴ്ച വൈകിട്ട് 3.30ന് ഏറ്റുമാനൂർ ശിവപ്രസാദ് നഗറിലെ നന്ദാവനം ഓഡിറ്റോറിയത്തിൽ നടക്കും. സഹകരണ തുറമുഖ വകുപ്പ് മന്ത്രി വിഎൻ വാസവൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. നടനും അവതാരകനുമായ ജയരാജ് വാര്യർ അനുസ്മരണ പ്രഭാഷണ ഉദ്ഘാടനം നടത്തും. സാഹിത്യകാരൻ ബാബു കുഴിമറ്റം മുഖ്യ പ്രഭാഷണം നടത്തുന്ന ചടങ്ങിൽ ട്രസ്റ്റ് പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂർ അധ്യക്ഷനാകും.
ഏറ്റുമാനൂർ ഫൈൻ ആർട്സ് പ്രസിഡന്റ് എൻ അരവിന്ദാക്ഷൻ നായർ, ട്രസ്റ്റ് രക്ഷാധികാരി സതീഷ് ചന്ദ്രൻ, ട്രസ്റ്റ് സെക്രട്ടറി ജി ജഗദീഷ്, സംഘാടക സമിതി ജനറൽ കൺവീനർ ബി രാജീവ്, സംഘാടക സമിതി കൺവീനർ ഹരിയേറ്റുമാനൂർ തുടങ്ങിയവരും സമ്മേളനത്തിൽ പങ്കെടുക്കും. പത്താം ക്ലാസിലും പ്ലസ്ടുവിലും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ പരിപാടിക്കിടെ അനമോദിക്കുമെന്ന് സംഘാടകർ അറിയിച്ചു./sathyam/media/media_files/53cab909-363f-46dc-b0d5-48cf21ca9332.jpeg)
/sathyam/media/media_files/7c1a4b93-7c05-44d3-910a-923f1e111d64.jpeg)
/sathyam/media/media_files/23c2ca3e-df57-46ea-8d62-6b71e3a18cc6.jpeg)