കറുകച്ചാൽ ചമ്പക്കരയിൽ കാർ നിയന്ത്രണം വിട്ടു തോട്ടിലേക്ക് വീണു. കാറിൽ ഉണ്ടായിരുന്നവരെ നാട്ടുകാർ ചേർന്നു രക്ഷപെടുത്തി. കാറിന് അടിയിൽപെട്ടു പോയ ഒരാളുടെ നില ഗുരുതരം. രണ്ടു വർഷത്തിനിടെ നടക്കുന്ന ആറാമത്തെ അപകടം.

വളവിനോട് ചേർന്ന ഭാഗത്താണ് കാർ മറിഞ്ഞത്. സ്ഥിരം അപകടമേഖലയാണിതെന്നു നാട്ടുകാർ പറയുന്നു.

New Update
acc

കോട്ടയം: ചമ്പക്കരയിൽ കാർ നിയന്ത്രണം വിട്ടു തോട്ടിലേക്ക് വീണു. കാർ യാത്രക്കാർക്ക് ഗുരുതര പരുക്ക്.  ആശ്രമം പടിയിലാണ് കാർ തോട്ടിലേക്ക് മറിഞ്ഞത്. 

Advertisment

കറുകച്ചാൽ ഭാഗത്തു നിന്നു കോട്ടയം ഭാഗത്തേക്കു വന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

എറണാകുളം രജിസ്ട്രേഷൻ കാറാണ് അപകടത്തിൽപെട്ടത്. എന്നാൽ,

കാറിൽ മലയാളികൾ അല്ല  ഉണ്ടായിരുന്നതെന്നും നാട്ടുകാർ പറയുന്നു. 

കാറിന് അടിയിൽ ഒരാൾ പെട്ടു. കാർ ഉയർത്തി മാറ്റിയാണ് നാട്ടുകാരും ഫയർഫോഴ്സും ചേർന്നു രക്ഷാപ്രവർത്തനം നടത്തിയത്. ഇയാളുടെ നില ഗുരുതരമാണ്. 

വളവിനോട് ചേർന്ന ഭാഗത്താണ് കാർ മറിഞ്ഞത്. സ്ഥിരം അപകടമേഖലയാണിതെന്നു നാട്ടുകാർ പറയുന്നു.

കഴിഞ്ഞ  രണ്ടു വർഷത്തിനിടെ ആറാമത്തെ അപകടമാണ് ഇവിടെ നടക്കുന്നത്. 

കാറും ഓട്ടോറിക്ഷകളുമെല്ലാം ഇവിടെ തോട്ടിലേക്ക് വീഴുന്നത് പതിവാണ്.

അപകടങ്ങൾ പലത് ഉണ്ടായിട്ടും മുന്നറിയിപ്പ് ബോർഡ് വെക്കാനോ ബാരിക്കേഡുകൾ സ്ഥാപിക്കാനോ അധികൃതർ തയാറല്ല.

അപകട മുന്നറിയിപ്പായി നാട്ടുകാർ കെട്ടിയിരുന്ന റിബൺ നീക്കുകയും ചെയ്തിരുന്നു.

Advertisment