/sathyam/media/media_files/2026/01/12/accident-2026-01-12-15-13-53.jpg)
കോ​ട്ട​യം: കു​റ​വി​ല​ങ്ങാ​ടി​ന് സ​മീ​പം മോ​നി​പ്പ​ള്ളി​യി​ൽ കാ​റും കെ​എ​സ്ആ​ർ​ടി​സി ബ​സും കൂ​ട്ടി​യി​ടി​ച്ചു.
അ​പ​ക​ട​ത്തി​ൽ മൂ​ന്ന് പേ​ർ മ​രി​ച്ചു. ര​ണ്ട് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റു.
ഇ​ന്ന് രാ​വി​ലെ 11ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.
മോ​നി​പ്പ​ള്ളി​ക്കും കൂ​ത്താ​ട്ടു​കു​ള​ത്തി​നു​മി​ട​യി​ൽ ആ​റ്റി​ക്ക​ലി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം.
ബ​സി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് എ​തി​ർ ദി​ശ​യി​ൽ വ​ന്ന കാ​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.
കാ​റി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് പേ​രും സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു.
ഏ​റ്റു​മാ​നൂ​ർ നീ​ണ്ടൂ​ർ ഓ​ണം​തു​രു​ത്ത് കു​റു​പ്പ​ൻ പ​റ​മ്പി​ൽ സു​രേ​ഷ് കു​മാ​ർ ആ​ണ് മ​രി​ച്ച​ത്.
കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന സ്ത്രീ​യും കു​ട്ടി​യും മ​രി​ച്ചി​ട്ടു​ണ്ട്. ഇ​വ​രു​ടെ പേ​ര് വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.
മ​രി​ച്ച​വ​ർ മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ത്തു​നി​ന്ന് ഏ​റ്റു​മാ​നൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു.
കോ​ട്ട​യം – കൂ​ത്താ​ട്ടു​കു​ളം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന കെ​എ​സ്ആ​ർ​ടി​സി ഓ​ർ​ഡി​ന​റി ബ​സാ​ണ് കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്.
കൂ​ത്താ​ട്ടു​കു​ള​ത്ത് നി​ന്ന് അ​ഗ്നി​ര​ക്ഷാ സേ​ന എ​ത്തി കാ​ർ വെ​ട്ടി​പൊ​ളി​ച്ചാ​ണ് യാ​ത്ര​ക്കാ​രെ പു​റ​ത്തെ​ടു​ത്ത​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് എം​സി റോ​ഡി​ൽ വാ​ഹ​ന​ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us