/sathyam/media/media_files/2025/09/29/green-clean-2025-09-29-17-17-27.jpg)
ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തിൽ നടത്തുന്ന ശുചിത്വോത്സവത്തിന്റെ ഭാഗമായി കളക്ടറേറ്റിൽ സജ്ജമാക്കി സെൽഫി പോയിന്റിൽ ജില്ലാ കളക്ടർ ചേതൻകുമാർ മീണ വിദ്യാർഥികൾക്കും ജീവനക്കാർക്കും ഒപ്പം
കോട്ടയം: ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തിൽ നടത്തുന്ന ശുചിത്വോത്സവത്തിന്റെ ഭാഗമായി കളക്ടറേറ്റ് ജീവനക്കാർ ശുചിത്വപ്രതിജ്ഞയെടുത്തു. കളക്ടറേറ്റിൽ നടന്ന പരിപാടിക്ക് ജില്ലാ കളക്ടർ ചേതൻകുമാർ മീണ നേതൃത്വം നൽകി.
ശുചീകരണപ്രവർത്തനങ്ങളുടെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു. പരിപാടിയുടെ ഭാഗമായി ഒരുക്കിയ സെൽഫി പോയിന്റിൽ വിദ്യാർഥികൾക്കും ഉദ്യോഗസ്ഥർക്കുമൊപ്പം കളക്ടർ ഫോട്ടോയെടുത്തു.
ശുചീകരണത്തിൽ ജീവനക്കാർക്കൊപ്പം കോട്ടയം എം.ടി. സെമിനാരി ഹയർസെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീം യൂണിറ്റിലെ വിദ്യാർഥികളും നഗരസഭയിലെ ശുചീകരണത്തൊഴിലാളികളും പങ്കെടുത്തു.
/filters:format(webp)/sathyam/media/media_files/2025/09/29/clean-2025-09-29-17-28-00.jpg)
എം.ടി. സെമിനാരി സ്‌കൂൾ വിദ്യാർഥികൾ ശുചിത്വ സന്ദേശവുമായി ഫ്ളാഷ് മോബും അവതരിപ്പിച്ചു.
അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത്, തദ്ദേശഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർ ബിനു ജോൺ, ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ലക്ഷ്മി പ്രസാദ്, മാലിന്യമുക്ത നവകേരളം ജില്ലാ കോ-ഓർഡിനേറ്റർ ടി.പി. ശ്രീശങ്കർ, ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ നോബിൾ സേവ്യർ ജോസ് എന്നിവർ പങ്കെടുത്തു.
/filters:format(webp)/sathyam/media/media_files/2025/09/29/cl-2025-09-29-17-32-38.jpg)
സ്വച്ഛതാ ഹി സേവാ കാമ്പയിന്റെ ഭാഗമായി സെപ്റ്റംബർ 17 മുതൽ ഒക്ടോബർ രണ്ടുവരെയാണ് ശുചിത്വോത്സവം നടത്തുന്നത്. ജില്ലയിലെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഇതിന്റെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.