New Update
/sathyam/media/media_files/2025/12/02/untitled-2025-12-02-12-18-26.jpg)
കോട്ടയം: എം.സി. റോഡില്‍ പള്ളത്ത് സ്‌കൂട്ടര്‍ യാത്രികന്‍ കാറിടിച്ചു മരിച്ചു. സ്‌കൂട്ടര്‍ യാത്രികനായ എംആര്‍എഫിലെ ജീവനക്കാരന്‍ പള്ളം സ്വദേശി പി.ജെ. ഏബ്രഹാമാണ് (56)മരിച്ചത്.
Advertisment
ഇന്നു പുലര്‍ച്ചെ 12ന് കോട്ടയം എംസി റോഡില്‍ പള്ളം ബോര്‍മ കവലയ്ക്കു സമീപമാണ് അപകടം. ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയതായി ചിങ്ങവനം പോലീസ് അറിയിച്ചു.
പള്ളം സ്വദേശിയായ ഏബ്രഹാം വടവാതൂര്‍ എംആര്‍എഫിലെ ടയര്‍ പ്ലാന്റ് മെക്കാനിക്കാണ്.
കോട്ടയം ജനറല്‍ ഹോസ്പിറ്റലിലെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന മൃതദേഹം ബുധനാഴ്ച രാവിലെ 8.30 ന് ഭവനത്തില്‍ കൊണ്ട് വരുന്നതും, ഉച്ചയ്ക്ക് 2.00 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം പള്ളം സെന്റ് ജോണ്‍സ് ദി ബാപ്റ്റിസ്റ്റ് സി.എസ്.ഐക പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടത്തും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us