Advertisment

രാജ്യസഭാ സീറ്റ് തങ്ങള്‍ക്കെന്ന ഉറച്ച നിലപാടില്‍ കേരള കോണ്‍ഗ്രസ് (എം). ഒഴിവ് വരുന്നതു കേരള കോണ്‍ഗ്രസിന് അവകാശപ്പെട്ട സീറ്റ്, എല്‍ഡിഎഫ് നേതൃത്വത്തെ ആവശ്യം ഉന്നയിച്ചു സമീപിക്കാനും സ്റ്റീയറിങ്ങ് കമ്മറ്റി യോഗത്തില്‍ തീരുമാനം

സി.പി.എം നേതാവ് എളമരം കരീം, സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി എന്നിവരുടെ രാജ്യസഭാ കാലാവധിയാണ് ജൂലൈ ഒന്നിന് അവസാനിക്കുന്നത്. മൂന്നുപേര്‍ ഒഴിയുമ്പോള്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍, എം.എല്‍.എ.മാരുടെ എണ്ണമനുസരിച്ച് രണ്ടുപേരെയേ ഇടതുമുന്നണിക്ക് ജയിപ്പിക്കാനാവൂ.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
jose k mani pala

കോട്ടയം: സംസ്ഥാനത്ത് ജൂലൈ ഒന്നിന് ഒഴിവുവരുന്ന മൂന്നു രാജ്യസഭാ സീറ്റുകളില്‍ ഇടതുപക്ഷത്തിനു ലഭിക്കുന്ന രണ്ടു സീറ്റുകളില്‍ ഒന്നു തങ്ങള്‍ക്കാണെന്ന് കേരള കോണ്‍ഗ്രസ് (എം). പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണിയാണ് ഇപ്പോള്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് എം.പിയായി ഇരിക്കുന്നത്. അതുകൊണ്ടുതന്നെ കേരള കോണ്‍ഗ്രസ് എമ്മിന് അവകാശപ്പെട്ട സീറ്റാണെന്നും ഈ ആവശ്യം എല്‍.ഡി.എഫ് നേൃത്വത്തെ അറിയിക്കാനും കേരള കോണ്‍ഗ്രസ് (എം) സ്റ്റീയറിങ്ങ് കമ്മറ്റി യോഗത്തില്‍ തീരുമാനമായി.

Advertisment

സി.പി.എം നേതാവ് എളമരം കരീം, സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി എന്നിവരുടെ രാജ്യസഭാ കാലാവധിയാണ് ജൂലൈ ഒന്നിന് അവസാനിക്കുന്നത്. മൂന്നുപേര്‍ ഒഴിയുമ്പോള്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍, എം.എല്‍.എ.മാരുടെ എണ്ണമനുസരിച്ച് രണ്ടുപേരെയേ ഇടതുമുന്നണിക്ക് ജയിപ്പിക്കാനാവൂ.


സി.പി.ഐ.യുടെയും കേരള കോണ്‍ഗ്രസ് എമ്മിന്റെയും ഏറ്റവും മുതിര്‍ന്ന നേതാക്കള്‍ ഒഴിയുന്ന സീറ്റ് വീണ്ടും നിലനിര്‍ത്തേണ്ടതു രണ്ടു പാര്‍ട്ടികളുടെയും ആവശ്യമാണ്. അവകാശവാദം ഉന്നയിക്കാന്‍ കേരള കോണ്‍ഗ്രസ് നീക്കം സജീവമാക്കിയതോടെ സി.പി.ഐയും നിലപാട് കടുപ്പിച്ചു രംഗത്തു വന്നിട്ടുണ്ട്.


മൂന്നു സീറ്റില്‍ ഒന്ന് തങ്ങളുടേതാണെന്നും അതില്‍ വിട്ടുവീഴ്ച വേണ്ടെന്നുമുള്ള നിലപാടാണു സി.പി.ഐക്ക്. മുന്നണി യോഗത്തില്‍ സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നാണു സി.പി.ഐക്കുള്ളിലെ പൊതുവികാരം.വിഷയം ഇതുവരെ ഇടത് മുന്നണി ചര്‍ച്ച ചെയ്തിട്ടില്ല. ഒഴിവ് വരുന്ന സീറ്റ് സി.പി.ഐയുടേത് ആണെന്നും ആ സീറ്റ് മറ്റാര്‍ക്കും അവകാശപ്പെട്ടതല്ലെന്നുമാണ് സി.പി.ഐയുടെ നിലപാട്.

ഒഴിവുവരുന്ന സീറ്റില്‍ ഒന്ന് കേരള കോണ്‍ഗ്രസിന് അവകാശപ്പെട്ട സീറ്റാണെന്നും എല്‍.ഡി.എഫ്. ഉചിതമായ തീരുമാനം എടുക്കുമെന്നും പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് പരസ്യമായി പ്രതികരിച്ചിരുന്നു.

അതേസമയം, ഇത്തരം ചര്‍ച്ചകള്‍ നടത്തേണ്ടതു പൊതു ഇടത്തിലല്ലെന്നാണു കേരള കോണ്‍ഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനുശേഷം ചെയര്‍മാന്‍ ജോസ് കെ. മാണി പ്രതികരിച്ചത്. രാജ്യസഭാ സീറ്റിനെ സംബന്ധിച്ചു സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും ആദ്യം ചര്‍ച്ചകള്‍ നടക്കേണ്ടത് എല്‍.ഡി.എഫിലാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കു വ്യക്തമായ നിലപാടുണ്ട്. സീറ്റ് വിഷയത്തില്‍ സി.പി.എമ്മും എല്‍.ഡി.എഫും ഉചിതമായ തീരുമാനം എടുക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു.

Advertisment