/sathyam/media/media_files/2024/11/23/zzFk1heXqvEiYhmDi6V6.jpg)
കോട്ടയം: വഴങ്ങാത്ത വിമതൻമാരെ പുറത്താക്കി രാഷ്ട്രീയ പാർട്ടികൾ.
പത്രിക പിന്‍വലിക്കല്‍ സമയം കഴിഞ്ഞിട്ടും മത്സര രംഗത്ത് തുടരുന്ന വിമതരെയാണ് പാർട്ടികൾ പുറത്താക്കിയത്.
ഇതോടൊപ്പം പാർട്ടിയ്ക്ക് വഴങ്ങി പത്രിക പിൻവലിച്ചവർക്ക് പാർട്ടി നേതൃത്വം വലിയ ഓഫറുകളാണ് നൽകിയിരിക്കുന്നത്.
പാർട്ടി പദവി മുതൽ ബാങ്കിലെ സാമ്പത്തിക ബാധ്യത തീർക്കാൻ സഹായിക്കാമെന്നു വരെയുള്ള ഉറപ്പുകൾ വാഗ്ദാനം ചെയ്തതായാണ് വിവരം.
ജില്ലയില്‍ നിരവധിയിടങ്ങളിലാണു വിമതര്‍ മുന്നണി സ്ഥാനാര്‍ഥികള്‍ക്കു ഭീഷണിയാകുന്നത്.
ചങ്ങനാശേരി, പാലാ നഗരസഭകളില്‍ യു.ഡി.എഫിനു റിബല്‍ ഭീഷണി നിലനില്‍ക്കുകയാണ്.
ചാണ്ടി ഉമ്മന്‍ എം.എല്‍.എയ്‌ക്കെതിരേ പോസ്റ്റിട്ട ശേഷം പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് മണര്‍കാട് ഡിവിഷനില്‍ നിന്നു വിമതനായി പത്രിക നല്‍കിയിരുന്ന ജില്ലാ പഞ്ചായത്ത് അംഗം റെജി എം. ഫിലിപ്പോസ് പത്രിക പിന്‍വലിച്ചു.
അതിരമ്പുഴ പഞ്ചായത്തിലെ യു.ഡി.എഫിന്റെ മുഴുവന്‍ വിമതരും പത്രിക പിന്‍വലിച്ചു.
വെളിയന്നൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ മുന്‍ പ്രസിഡന്റും സി.പി.എം. ഏരിയാ കമ്മിറ്റി അംഗവുമായ തങ്കമണി സജിയ്‌ക്കെതിരേ ബ്രാഞ്ച് സെക്രട്ടറിയായ പുഷ്പ വിജയന്‍ മത്സരിക്കുന്നു.
രാമപുരം പഞ്ചായത്ത് ചക്കാമ്പുഴ വാര്‍ഡില്‍ യു.ഡി.എഫിന് വിമത സ്ഥാനാര്‍ഥിയുണ്ട്.
മുളക്കുളം പഞ്ചായത്തില്‍ ആറാം വാര്‍ഡില്‍ കോണ്‍ഗ്രസ് മുന്‍ അംഗം എ.കെ. ഗോപാല്‍ വിമതനായി മത്സരിക്കുന്നു.
14-ാം വാര്‍ഡില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം ജോര്‍ജുകുട്ടി ആനക്കുഴി കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിക്കും, എട്ടാം വാര്‍ഡില്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് റിബലായി ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥിയും മത്സരിക്കുന്നുണ്ട്.
പായിപ്പാട് പഞ്ചായത്ത് 11-ാം വാര്‍ഡില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയ്ക്ക് വിമതനായി കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ജോജി മത്സരിക്കുന്നുണ്ട്.
ചങ്ങനാശേരി നഗരസഭയുടെ 15,16, 24,30,34 വാര്‍ഡുകളില്‍ യു.ഡി.എഫിനു വിമത സ്ഥാനാര്‍ഥികളുണ്ട്.
നഗരസഭയിലെ 15 ാം വാര്‍ഡില്‍ നിലവിലെ കൗണ്‍സിലറും മുന്‍ നഗരസഭാ ചെയര്‍പേഴ്‌സണുമായ സന്ധ്യാ മനോജിന് അപരയായി മറ്റൊരു സന്ധ്യാ മനോജും മത്സരംഗത്തുണ്ട്.
ഏറ്റുമാനൂര്‍ നഗരസഭ 11-ാം വാര്‍ഡില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി മഞ്ജുവിനു വിമത ഭീഷണി ഉയര്‍ത്തി മുന്‍ സി.പി.എം. കൗണ്‍സിലറായ ടി.പി. മോഹന്‍ ദാസ് മത്സരിക്കുന്നു. 14-ാം വാര്‍ഡില്‍ ബി.ജെ.പി.സ്ഥാനാര്‍ഥിയ്‌ക്കെതിരേ വിമതയായി കൗണ്‍സിലറായ ശോഭനാകുമാരി മത്സരിക്കുന്നു.
26-ാം വാര്‍ഡില്‍ സി.പി.എം. ജില്ലാ കമ്മിറ്റിയംഗമായ ജയപ്രകാശിനെതിരേ വിമതനായി വി.പി. ബിനീഷ് മത്സരിക്കുന്നു.
പള്ളിക്കത്തോട് പഞ്ചായത്ത് എട്ടാം വാര്‍ഡില്‍, ആദ്യം എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായ നിശ്ചയിക്കപ്പെട്ട വത്സമ്മ ടോമി മത്സര രംഗത്ത് ഉറച്ചു നില്‍ക്കുന്നതിനാല്‍ ഔദ്യോഗിക സ്ഥാനാര്‍ഥി ജോമോള്‍ മാത്യുവിന് ഭീഷണിയാണ്.
പാലാ നഗരസഭയില്‍ പ്രതിപക്ഷ നേതാവ് കോണ്‍ഗ്രസിലെ സതീഷ് ചൊള്ളാനിയ്‌ക്കെതിരേ സിറ്റിങ് കൗണ്‍സിലര്‍ മായാ രാഹുല്‍ മത്സര രംഗത്ത് ഉറച്ചു നില്‍ക്കുകയാണ്.
ചിറക്കടവില്‍ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയിലെ കേരളാ കോണ്‍ഗ്രസ് (എം) അംഗം ആന്റണി മാര്‍ട്ടിന്‍ ഏഴാം വാര്‍ഡില്‍ സ്വതന്ത്രനായി മത്സരിക്കും.
സി.പി.ഐ.യിലെ കെ.ബാലചന്ദ്രനാണ് ഇവിടെ എല്‍.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി.
എലിക്കുളം പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ മഹേഷ് ചെത്തിമറ്റവും മൂന്നാം വാര്‍ഡില്‍, കഴിഞ്ഞ തവണ ഒന്നാം വാര്‍ഡില്‍ കേരളാ കോണ്‍ഗ്രസ് -എം മെമ്പറായിരുന്ന സിനി ജോയിയും എല്‍.ഡി.എഫ്. സ്ഥാനാർഥിയ്ക്കു വിമത ഭീഷണി ഉയര്‍ത്തുന്നു.
എരുമേലി രണ്ടു തവണ പ്രസിഡന്റായ കോണ്‍ഗ്രസിലെ അനിതാ സന്തോഷ് എരുമേലി പഞ്ചായത്ത് ഒന്നാം വാര്‍ഡിലും മുന്‍ അംഗമായ ലിസി സജി ശ്രീനിപുരം വാര്‍ഡിലും യു.ഡി.എഫ്. വിമതയാണ്.
കൂട്ടിക്കല്‍ ഒമ്പതാം വാര്‍ഡില്‍ യു.ഡി.എഫ് വിമതനായി കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയായി അബ്ദു അലസംപാട്ടിലും ഒന്നാം വാര്‍ഡില്‍ എല്‍.ഡി.എഫ്. വിമതയായി കേരളാ കോണ്‍ഗ്രസ് എമ്മിലെ ബീന ഷാലറ്റും മത്സരിക്കുന്നുണ്ട്.
മുണ്ടക്കയം പഞ്ചായത്ത് ഇരുപതാം വാര്‍ഡില്‍ ജയിംസ് സി.പി.എം.വിമത സ്ഥാനാര്‍ഥിയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us