പുണ്യശ്ലോകനായ മയിലപ്പറമ്പില്‍ കുര്യാക്കോസച്ചന്റെ 115-ാം ചരമവാര്‍ഷിക ദിനം ഞായറാഴ്ച കോതനല്ലൂര്‍ കന്തീശങ്ങളുടെ ഫൊറോന പള്ളിയില്‍ ആചരിക്കും.

കോതനല്ലൂരിലെ പുരാതന ക്രൈസ്തവ കുടുംബത്തില്‍ 1852 ജൂണ്‍ എട്ടിനാണ് മയിലപ്പറമ്പില്‍ ജോസഫ്-അന്ന ദമ്പതികളുടെ മകനായി കുര്യാക്കോസച്ചന്‍ ജനിച്ചത്.

New Update
kurua

കടുത്തുരുത്തി: പുണ്യശ്ലോകനായ മയിലപ്പറമ്പില്‍ കുര്യാക്കോസച്ചന്റെ 115-ാം ചരമവാര്‍ഷിക ദിനം ഞായറാഴ്ച കോതനല്ലൂര്‍ കന്തീശങ്ങളുടെ ഫൊറോന പള്ളിയില്‍ ആചരിക്കും.

Advertisment

കുര്യാക്കോസച്ചന്റെ കബറിട തീര്‍ത്ഥാടന കേന്ദ്രമായി 2011 ഡിസംബര്‍ ഏഴിന് കോതനല്ലൂര്‍ പള്ളിയെ പ്രഖ്യാപിച്ചിരുന്നു. 

കോതനല്ലൂരിലെ പുരാതന ക്രൈസ്തവ കുടുംബത്തില്‍ 1852 ജൂണ്‍ എട്ടിനാണ് മയിലപ്പറമ്പില്‍ ജോസഫ്-അന്ന ദമ്പതികളുടെ മകനായി കുര്യാക്കോസച്ചന്‍ ജനിച്ചത്. 1910 ഡിസംബര്‍ ഏഴിന് ഇഹലോകവാസം വെടിഞ്ഞു.

കമ്പറിടത്തുങ്കല്‍ പ്രാര്‍ത്ഥനകളുമായെത്തുന്നവര്‍ക്ക് അച്ചന്റെ മദ്ധ്യസ്ഥത്താല്‍ നിരവധി അനുഗ്രഹങ്ങള്‍ ലഭിക്കുന്നുണ്ട്.

ഞായറാഴ്ച വൈകീട്ട് 5ന് കോതനല്ലൂര്‍ ഫൊറോനാ പള്ളിയില്‍ വിശുദ്ധ കുര്‍ബാനയും, ഒപ്പീസും-ഫാ.ജോസഫ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കും. 

 ഫാ.ഗര്‍വാസീസ് ആനിത്തോട്ടം, ഫാ.കുര്യാക്കോസ് നെടിയകാലായില്‍, ഫാ.ഡെന്നീസ് അറുപതില്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും.  

തുടര്‍ന്ന് കബറിടത്തുങ്കല്‍ ഒപ്പീസും, നേര്‍ച്ച വെഞ്ചരിപ്പും നടക്കും. ഫൊറോനാ വികാരി ഫാ.സെബാസ്റ്റ്യന്‍ പടിയ്ക്കക്കുഴുപ്പില്‍, സഹവികാരി ഫാ.ടോം ജോസ് മാമലശ്ശേരില്‍ എന്നിവര്‍ തിരുകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കും.

Advertisment