Advertisment

മണിനാദം 2025: നാടൻപാട്ട് മത്സരം

ജില്ലാതലത്തിൽ ഒന്ന്,രണ്ട്,മൂന്ന് സ്ഥാനം ലഭിക്കുന്ന ക്ലബ്ബുകളുടെ ടീമിന് യഥാക്രമം 25,000, 10,000, 5,000 രൂപ സമ്മാനമായി ലഭിക്കും. 

New Update
MANINADHAM

കോട്ടയം: സംസ്ഥാന യുവജനക്ഷേമ ബോർഡ് യൂത്ത്/യുവാ/യുവതി ക്ലബ്ബുകളിലെ യുവജനങ്ങളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടനും നാടൻപാട്ട് കലാകാരനുമായിരുന്ന കലാഭവൻമണിയുടെ സ്മരണാർത്ഥം 'മണിനാദം- 2025' എന്ന പേരിൽ നാടൻപാട്ട് മത്സരം സംഘടിപ്പിക്കുന്നു. 

Advertisment

കോട്ടയം ജില്ലയിലെ യൂത്ത്/യുവാ/യുവതി ക്ലബ്ബുകളുടെ പങ്കാളിത്തത്തോടെയാണ് മത്സരം. 18-40 വയസ് പ്രായമുള്ളവർക്കു പങ്കെടുക്കാം. പങ്കെടുക്കുന്നവരുടെ പരമാവധി എണ്ണം 10.

ജില്ലാതലത്തിൽ ഒന്ന്,രണ്ട്,മൂന്ന് സ്ഥാനം ലഭിക്കുന്ന ക്ലബ്ബുകളുടെ ടീമിന് യഥാക്രമം 25,000, 10,000, 5,000 രൂപ സമ്മാനമായി ലഭിക്കും. 

ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിനു സംസ്ഥാനതലമത്സരത്തിൽ പങ്കെടുക്കാൻ നാമനിർദേശം ലഭിക്കും. 

സംസ്ഥാനതലമത്സരത്തിൽ ഒന്നു രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്ന ക്ലബ്ബുകളുടെ ടീമിന് യഥാക്രമം 1,00,000, 75,000, 50,000 രൂപ സമ്മാനമായി ലഭിക്കും. 

പങ്കെടുക്കാൻ താൽപര്യമുള്ള ക്ലബ്ബുകൾ ഫെബ്രുവരി പന്ത്രണ്ടിന് മുമ്പായി ktym.ksywb@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലോ ജില്ലാ യുവജനകേന്ദ്രം ഓഫീസിൽ നേരിട്ടോ, തപാൽ മുഖേനയോ അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481 2561105, 9497736356.

Advertisment