ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
/sathyam/media/media_files/5zYNmKd5PH3lSwkukH1R.jpg)
കോഴാ: സെന്റ് ജോസഫ് കപ്പേളയിൽ മാർ യൗസേപ്പിതാവിന്റെ മരണത്തിരുനാളും ഊട്ടുനേർച്ചയും നാളെ നടക്കും. നാളെ 10ന് കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത്മറിയം അർക്കിദിയാക്കോൻ തീർത്ഥാടന കേന്ദ്രം സീനിയർ അസി.വികാരി ഫാ. ജോസഫ് മണിയഞ്ചിറ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും. ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ നേർച്ച ആശീർവദിക്കും.
Advertisment
തിരുനാളിന് ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ കൊടിയേറ്റി. ഊട്ടുനേർച്ചയുടെ ഒരുക്കങ്ങളുടെ ഭാഗമായി നടന്ന പ്രാർത്ഥനയ്ക്ക് അസി.വികാരി ഫാ. അഗസ്റ്റിൻ മേച്ചേരിൽ കാർമികത്വം വഹിച്ചു.