/sathyam/media/media_files/2025/10/03/vikasana-sadas-2025-10-03-01-24-32.jpg)
കോട്ടയം: കൊഴുവനാൽ ഗ്രാമപഞ്ചായത്തിലെ വികസനസദസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ ഉദ്ഘാടനം ചെയ്തു.
കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് ഫൊറോനാ പള്ളി പാരിഷ് ഹാളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്തിന്റെ വികസനരേഖയുടെ പ്രകാശനം ജില്ലാ പഞ്ചായത്തംഗം ജോസ്മോൻ മുണ്ടയ്ക്കൽ നിർവഹിച്ചു.
വികസനസദസ് റിസോഴ്സ് പേഴ്സൺ എസ്.കെ. ശ്രീനാഥ് സംസ്ഥാനസർക്കാരിന്റെ വികസനനേട്ടങ്ങളും ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്. ശ്രീകുമാർ പഞ്ചായത്തുതല വികസനനേട്ടങ്ങളും അവതരിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ജോർജ്ജ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. രാജേഷ്, ഗ്രാമപഞ്ചായത്തംഗങ്ങളായ മാത്യു തോമസ്,സ്മിത വിനോദ്,രമ്യ രാജേഷ്,ആലീസ് ജോയി,ആനീസ് കുര്യൻ,മഞ്ജു ദിലീപ്, അഡ്വ.ജി. അനീഷ്, നിമ്മി ട്വിങ്കിൾ രാജ്, കെ.ആർ. ഗോപി, പി.സി. ജോസഫ്, മെർലി ജെയിംസ്,മെഡിക്കൽ ഓഫീസർ ഡോ. അശ്വതി കൃഷ്ണൻ എന്നിവർ പങ്കെടുത്തു.