നായര്‍ ഈഴവ ഐക്യം അസംബന്ധം, കേരളത്തില്‍ ഒരു ചലനവും സൃഷ്ടിക്കില്ലെന്ന് കെ.പി.എം.എസ്. പലതവണ പരീക്ഷിച്ച് പരാജയപ്പെട്ട ഐക്യശ്രമത്തിന്റെ ആവര്‍ത്തനമാണ്  ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. ഐക്യശ്രമങ്ങള്‍ക്ക് ഉള്‍പ്രേരകമായി ചില വിഭാഗങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്താനുള്ള ശ്രമം നാടിന്റെ മാതേതര കാഴ്ചപ്പാടുകള്‍ക്ക് യോജിക്കുന്നതല്ലെന്നും വിമര്‍ശനം.

നായര്‍ ഈഴവ ഐക്യം അസംബന്ധമാണെന്ന് കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. പലതവണ പരീക്ഷിച്ച് പരാജയപ്പെട്ട ഐക്യശ്രമത്തിന്റെ ആവര്‍ത്തനമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്

New Update
punnala-sreekumar

കോട്ടയം: നായര്‍ ഈഴവ ഐക്യം അസംബന്ധമാണെന്ന് കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍.

Advertisment

പലതവണ പരീക്ഷിച്ച് പരാജയപ്പെട്ട ഐക്യശ്രമത്തിന്റെ ആവര്‍ത്തനമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്.  

ഹിന്ദുസമൂഹത്തിലെ മഹാഭൂരിപക്ഷം വരുന്ന പിന്നോക്ക വിഭാഗങ്ങള്‍ക്ക് ഈ ഐക്യം ഒരു പ്രയോജനവും ചെയ്യുന്നതല്ല.

kpms

'നായാടി മുതല്‍ നമ്പൂതിരി വരെ' എന്ന ആശയം മന്നത്ത് പദ്മനാഭന്റെയും ആര്‍.ശങ്കറിന്റെയും നേതൃത്വത്തില്‍ 1949 ല്‍  രൂപംകൊണ്ട ഹിന്ദു മഹാമണ്ഡലത്തിന്റെ മുദ്രാവാക്യമായിരുന്നു. ജാതിരഹിത ഹിന്ദുസമൂഹം എന്ന വിശാല കാഴ്ചപ്പാടായിരുന്നു അതിനുണ്ടായിരുന്നത്.

സംവരണ വിഷയത്തില്‍ ഉണ്ടായിരുന്ന അഭിപ്രായ ഭിന്നതയാണ് ഐക്യത്തിന് തടസമായതെന്നും,  ഇപ്പോള്‍ അത്തരം സാഹചര്യം നിലവില്‍ ഇല്ലെന്നുമുള്ള എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍ ഗൗരവമായി കാണേണ്ടതാണ്.

സമുദായ സംവരണത്തെയും, ജാതി സെന്‍സസിനെയും എതിര്‍ക്കുകയും അതിന് തടയിടാന്‍ കേന്ദ്രസര്‍ക്കാരിനു മുന്നില്‍ നിവേദനവുമായി പോകുകയും ചെയ്തിട്ടുള്ള എന്‍.എസ്.എസുമായി ചേര്‍ന്നു സൃഷ്ടിക്കുന്ന ബാന്ധവം ഈഴവ സമുദായത്തിനു തന്നെ ദോഷകരമാണ്.

ഐക്യശ്രമങ്ങള്‍ക്ക് ഉള്‍പ്രേരകമായി ചില വിഭാഗങ്ങളെ ശത്രുപക്ഷത്തു നിര്‍ത്താനുള്ള ശ്രമം നാടിന്റെ മാതേതര കാഴ്ചപ്പാടുകള്‍ക്കു യോജിക്കുന്നതല്ല. രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ഐക്യമെന്ന സമ്മര്‍ദ്ദതന്ത്രം കേരളത്തിന്റെ സാമൂഹിക രംഗത്തു ഒരു ചലനവും സൃഷ്ടിക്കില്ലെന്നും  ശ്രീകുമാര്‍ കോട്ടയത്ത് പറഞ്ഞു.

Advertisment