ഉഴവുർ കെ.ആർ നാരായണൻ സ്മാരക സ്പെഷ്യാലിറ്റി ആശുപത്രി ദന്തൽ ചികിത്സാ വിഭാഗം ഉദ്ഘാടനം; കൈകഴുകി ആരോഗ്യ വകുപ്പ് ?

New Update
uzhavoor hospital

കുറവിലങ്ങാട്: ഉഴവുർ കെ.ആർ നാരായണൻ സ്മാരക സ്പെഷ്യാലിറ്റി ആശുപത്രിയിൽ ഉദ്ഘാടനം ചെയ്ത ദന്തൽ ചികിത്സാ വിഭാഗത്തിൻ്റെ പ്രവർത്തനവും അത് സംബന്ധിച്ചുള്ള വാർത്ത പ്രസിദ്ധീകരിണവുമായി യാതൊരു ബന്ധവുമില്ല എന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. 

Advertisment

Right to Information act-2

കെ.ആർ നാരായണൻ സ്മാരക സ്പെഷ്യാലിറ്റി ആശുപത്രിയിൽ ഉഴവുർ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് മുമ്പ് ധൃതിയിൽ ഉദ്ഘാടനം ചെയ്ത ദന്തൽ ചികിത്സാ വിഭാഗത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ ആണ് ഉദ്ഘാടനം നടത്തിയത് എന്നുള്ള പരാതിയിൽ അന്വേഷണം നടത്തിയ ആരോഗ്യ വകുപ്പ് കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ ആണ് വിവരം വ്യക്തമാക്കിയിരിക്കുന്നത്.

Advertisment