കൊഴുവനാൽ: കെ.എസ്.പി.യു കൊഴുവനാൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വയോജന ദിനം ആചരിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ എൻ വിജയകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി ജെ എബ്രഹാം തോണക്കര ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് സെക്രട്ടറി ജയ്സൺ ജോസഫ്, ജോയിന്റ് സെക്രട്ടറി ഫിലിപ്പ് സി ജോസഫ് ചൊള്ളമ്പുഴ, മുൻ സെക്രട്ടറി പി എ തോമസ് പൊന്നും പുരയിടം, പി കെ ശാർങ്ഗധരൻ തുടങ്ങിയവർ വയോജന ദിന സന്ദേശം നൽകി.
തുടർന്ന് മുതിർന്ന അംഗങ്ങളായ വി ജെ ജോസഫ് വടക്കേൽ, പി പി വർക്കി പീടികയിൽ, പി ജി സുകുമാരൻ നായർ പുതിയിടത്ത്താഴെ എന്നിവരെ അവരുടെ ഭവനത്തിൽ എത്തി ആദരിച്ചു.
ഒക്ടോബർ പത്തിന് കോട്ടയത്ത് നടക്കുന്ന കളക്ടറേറ്റ് മാർച്ചും നിവേദനം സമർപ്പിക്കലിലും യൂണിറ്റിൽ നിന്ന് പരമാവധി അംഗങ്ങൾ പങ്കെടുക്കുന്നതിനും യോഗം തീരുമാനിച്ചു.