Advertisment

രണ്ടു വർഷം കൊണ്ട് 232 സുന്ദര യാത്രകൾ പൂർത്തിയാവുന്നു

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
കാഞ്ഞിരപ്പള്ളിയിൽ നിന്നും പൊൻകുന്നം വഴി പാലായിലേക്ക്‌ രാത്രി യാത്രക്ക് സർവ്വീസ് ആരംഭിച്ചു

കൂത്താട്ടുകുളം: ഏപ്രിൽ 10 ന്  മറയൂർ -കാന്തല്ലൂർ യാത്ര കൂത്താട്ടുകുളം കെഎസ്ആര്‍ടിസി ബഡ്‌ജറ്റ്‌ ടൂറിസം സെല്ലിന്റെ 232 മത്തെ യാത്ര ആവുകയാണ്.  2022 ഏപ്രിൽ 10 നാണ് ഇടുക്കി -അഞ്ചുരുളി യിലേക്കുള്ള  ആനവണ്ടി ഉല്ലാസ യാത്രയുടെ  കന്നി യാത്രക്ക് അഡ്വ:അനൂപ് ജേക്കബ് എംഎല്‍എ

കൂത്താട്ടുകുളത്ത് നിന്ന് പച്ചക്കൊടി വീശിയത്.

Advertisment

കായലും, കടലും, കാടുമെല്ലാം ഉൾപ്പെടുന്ന തരത്തിൽ ക്രമേണ പുതിയ കേന്ദ്രത്തിലേക്ക് ആനവണ്ടി യാത്ര എത്തിച്ചേർന്നു.മൂന്നു ജില്ലകളുടെ സംഗമ സ്‌ഥാനമായ കൂത്താട്ടുകുളത്ത് വിനോദ യാത്രകൾക്ക് നല്ല പ്രതികരണം ആണ് ലഭിക്കുന്നത്.രണ്ടു വർഷം പിന്നിടുമ്പോൾ കൂത്താട്ടുകുളം ഡിപ്പോയുടെ പാക്കേജുകളുടെ ഭാഗമായി ഒരുക്കിയ തോണി, കപ്പൽ സഞ്ചാരങ്ങൾ യാത്രികർക്ക് നവ്യാനുഭവമാണ് സമ്മാനിച്ചത് .

റെസിഡൻസ് അസോസിയേഷനുകൾ, ചങ്ങാതി കൂട്ടങ്ങൾ, വായനശാലകൾ, വിവിധ സ്‌ഥാപനങ്ങൾ,കുടുംബശ്രീ അംഗങ്ങൾ, ഓഫീസ് ഗ്രൂപ്പുകൾ എന്നിങ്ങനെ ഉല്ലാസ പാക്കേജുകളിൽ ആഹ്ലാദത്തോടെ പങ്കു ചേർന്നവർ കെഎസ്ആര്‍ടിസിയെ ഹൃദയത്തോട് ചേർത്തു പിടിച്ചു.

സ്ത്രീകൾക്ക് മാത്രമായി സൗഹൃദ യാത്രയും കൂത്താട്ടുകുളം ഡിപ്പോയിൽ നിന്ന് സംഘടിപ്പിച്ചു.രണ്ട് വർഷം പൂർത്തീകരിക്കുന്ന ഏപ്രിൽ 10ലെ  യാത്രയിൽ പങ്കാളിയാകുന്നതിന് മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം.

830രൂപയാണ് ചാർജ്. ഡിപ്പോയുടെ കളക്ഷൻ വർധനവിൽ ഗണ്യമായ സംഭാവന നൽകാൻ ബഡ്ജറ്റ്‌ ടൂറിസത്തിന് കഴിയുന്നുണ്ട്.

ബഡ്‌ജറ്റ്‌ ടൂറിസം എറണാകുളം -കോട്ടയം ജില്ലാ കോ -ഓർഡിനേറ്റർ പ്രശാന്ത് വേലിക്കകം ആണ് കൂത്താട്ടുകുളത്തെ ബഡ്‌ജറ്റ്‌ ടൂറിസത്തിന്റെ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. 

എടിഒ എടി ഷിബു , കൺട്രോളിംഗ് ഇൻസ്‌പെക്ടർ കെആര്‍ രോഹിണി,യൂണിറ്റ് കോ -ഓർഡിനേറ്റർ മാരായ രാജീവ്‌ കുമാർ സിഎസ്‌,സുജിത് കെ,  എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകുന്നു.  

മറയൂർ -കാന്തല്ലൂർ, ഇല്ലിക്കകല്ല് -ഇലവീഴാപൂഞ്ചിറ,മാട്ടുപ്പെട്ടി -വട്ടവട, തിരുവനന്തപുരം -കോവളം,ഗവി, തെന്മല -പാലരുവി, ചതുരംഗപാറ-പൂപ്പാറ, അതിരപ്പള്ളി -മലക്കപ്പാറ, പരുന്തും പാറ-പാഞ്ചാലിമേട് , കാൽവരി മൗണ്ട് -അഞ്ചുരുളി, മാമലകണ്ടം-മൂന്നാർ,എന്നിവയാണ് ഏപ്രിൽ, മെയ്‌ മാസങ്ങളിൽ നടത്താൻ ഉദ്ദേശിക്കുന്ന യാത്രകൾ .

ചുരുങ്ങിയ ചിലവിൽ യാത്രകൾ പോകുവാൻ സാധിക്കുന്നു എന്നതാണ് യാത്രികരെ കൂടുതലായി ആകർഷിക്കാൻ കാരണം.ഏപ്രിൽ, മെയ്‌ മാസങ്ങളിലെ എല്ലാ ശനി, ഞായർ ദിവസങ്ങളിലും, പൊതു അവധി ദിനങ്ങളിലും ട്രിപ്പുകൾ ക്രമീകരിച്ചിട്ടുണ്ട്.

കൂടാതെ ഇട ദിവസങ്ങളിൽ ഗവി ട്രിപ്പും. കൂടാതെ ഏത് ദിവസവും ഗ്രൂപ്പ്‌ ബുക്കിങ്ങിനുള്ള സൗകര്യവും ഒരിക്കിയിട്ടുണ്ട്.

 

ബുക്കിങ് :94974 15696, 9447223212

Advertisment