കോട്ടയം: കോട്ടയത്ത് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ബസ് പിന്നിലേക്ക് നീങ്ങി മതില്‍ ഇടിച്ചു തകര്‍ത്തു. പ്രസ് ക്ലബ്-പിഡബ്ല്യുഡി കെട്ടിടത്തിന്റെ ഗേറ്റും മതിലുമാണ് തകര്‍ത്തത്.
ബസ് സ്റ്റാന്‍ഡിന് മുന്നിലുള്ള റോഡ് മറികടന്ന് തനിയേ ബസ് പിന്നോട്ടു നീങ്ങിയണ് അപകടം സംഭവിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ 3.30 നാണ് സംഭവമുണ്ടായത്.
ബസ് നിര്‍ത്തിയിട്ടതിന് ശേഷം ഡ്രൈവര്‍ കാപ്പി കുടിക്കാനായി ഇറങ്ങിയ സമയത്താണ് അപകടം ഉണ്ടായത്. ബ്രേക്ക് നഷ്ടപ്പെട്ടാണ് ബസ് പിന്നീലേക്ക് നീങ്ങി എതിര്‍വശത്തുള്ള ?ഗേറ്റിലും മതിലിലും ഇടിച്ച് അപകടം ഉണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു.