പതിനാലാമത് ഡോ കെ ആർ നാരായണൻ മെമ്മോറിയൽ പ്രഭാഷണം ഉദ്ഘാടനം ചെയ്ത് ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ എൻ ജയരാജ്‌ എംഎൽഎ.

ഡോ കെ ആർ നാരായണനെക്കുറിച്ച് കോളേജ് രണ്ടാംവർഷ ഇംഗ്ലീഷ് വിഭാഗം വിദ്യാർത്ഥി രഞ്ജിത്ത് ആർ സംവിധാനം ചെയ്ത മികച്ച ഒരു ഡോക്യുമെന്ററിയും തദവസരത്തിൽ പ്രകാശനം ചെയ്തു.

New Update
kt

ഉഴവൂർ: ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിലെ  പൂർവ്വവിദ്യാർത്ഥി സംഘടന എഎൽഎംഎഎസ്എസ്  സംഘടിപ്പിക്കുന്ന ഡോ കെ ആർ നാരായണൻ വാർഷിക പ്രഭാഷണ പരമ്പരയുടെ പതിനാലാമത്  പ്രഭാഷണം ഉദ്ഘാടനം ചെയ്ത് ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ എൻ ജയരാജ്‌ എംഎൽഎ. 

Advertisment

കോളേജ് എഡ്യൂക്കേഷൻ തിയേറ്ററിൽ വെച്ചു നടന്ന സമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ സിൻസി ജോസഫ്, അൽമാസ് പ്രസിഡന്റ്‌ ശ്രീ ഫ്രാൻസിസ് കിഴക്കേക്കുറ്റ്, സെക്രട്ടറി, പ്രൊഫ ബിജു തോമസ് എന്നിവർ സംസാരിച്ചു.

ഇന്ത്യൻ ഭരണഘടനയോടുള്ള പ്രതിബദ്ധത, സാമൂഹിക നീതിയിലൂന്നിയ ജനാധിപത്യത്തിലുള്ള വിശ്വാസം എന്നിവ ഡോ കെ ആർ നാരായണന്റെ ജീവിതത്തെ എല്ലാക്കാലത്തും നയിച്ചിരുന്നെന്നും നിഷേധിക്കപ്പെട്ട അവസരങ്ങളെ കഠിനപ്രയത്നത്തിലൂടെ കാലന്തരത്തിൽ അദ്ദേഹം തിരികെപിടിച്ചത് പുതുതലമുറ മാതൃകയാക്കണമെന്നും ഡോ എൻ ജയരാജ്  തന്റെ പ്രഭാഷണത്തിൽ എടുത്തു പറഞ്ഞു. 

ഡോ കെ ആർ നാരായണനെക്കുറിച്ച് കോളേജ് രണ്ടാംവർഷ ഇംഗ്ലീഷ് വിഭാഗം വിദ്യാർത്ഥി രഞ്ജിത്ത് ആർ സംവിധാനം ചെയ്ത മികച്ച ഒരു ഡോക്യുമെന്ററിയും തദവസരത്തിൽ പ്രകാശനം ചെയ്തു.

Advertisment