കുമരകത്ത് നാലു കാറുകള്‍ കൂട്ടിയിടിച്ച് അപകടം. ക്‌നായി തൊമ്മന്‍ ഡിജിറ്റല്‍ സ്റ്റുഡിയോയുടെ മുന്നിലാണു അപകടമുണ്ടായത്.

ഒരു ബൈക്ക് യാത്രക്കാരനെ ഇടിക്കാതിരിക്കാന്‍ മുന്നില്‍ പോയ കാര്‍ പെട്ടന്ന് നിര്‍ത്തിയതോടെ പിന്നാലെ വന്ന കാറുകള്‍ ഒരോന്നിന്‍റെയും പിന്നിലായി ഇടിക്കുകയായിരുന്നു

New Update
accident

കോട്ടയം: കുമരകത്ത് നാലു കാറുകള്‍ കൂട്ടിയിടിച്ച് അപകടം. ഇന്നു രാവിലെ 9.15ന് ക്‌നായി തൊമ്മന്‍ ഡിജിറ്റല്‍ സ്റ്റുഡിയോയുടെ മുന്നിലാണു അപകടമുണ്ടായത്.

Advertisment

കുമരകം ഭാഗത്തു നിന്നും കവണാറ്റിന്‍കര ഭാഗത്തേക്ക് പോയ കാറുകളാണ് ഒന്നിനു പിന്നില്‍ ഓരോന്നായി കൂട്ടിയിടിച്ചത്.

ഒരു ബൈക്ക് യാത്രക്കാരനെ ഇടിക്കാതിരിക്കാന്‍ മുന്നില്‍ പോയ കാര്‍ പെട്ടന്ന് നിര്‍ത്തിയതോടെ പിന്നാലെ വന്ന കാറുകള്‍ ഒരോന്നിന്‍റെയും പിന്നിലായി ഇടിക്കുകയായിരുന്നു. യാത്രക്കാര്‍ക്കു കാര്യമായ പരിക്കുകള്‍ ഇല്ലെങ്കിലും കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.

Advertisment