/sathyam/media/media_files/2025/09/25/kumarakom-bridge-2025-09-25-15-21-59.jpg)
കുമരകം : കോട്ടയം – കുമരകം റോഡിലെ കോണത്താറ്റ് പാലത്തിന്റെ സംരക്ഷണഭിത്തിയുടെ പണി ഭാഗികമായി പൂർത്തിയാക്കി ഈ ഭാഗത്ത് മണ്ണ് ഇറക്കുന്ന ജോലികൾ ആരംഭിച്ചു. ഇവിടെ മണ്ണ് നിറച്ചാൽ വാഹനങ്ങൾക്ക് കോട്ടയം ഭാഗത്തുനിന്നു പാലത്തിലേക്ക് എത്താം.
ഇരുഭാഗത്തെയും സമീപപാതയുടെ ഭാഗത്ത് മണ്ണു നിറച്ച ശേഷം വാഹനങ്ങൾ താൽക്കാലികമായി കടത്തിവിടാനാണു ശ്രമം. ഇതിനു ശേഷം ഇരുകരകളിലെയും സംരക്ഷണഭിത്തി പൂർത്തിയാക്കും. പാലത്തിന്റെ സമീപപാതയുടെയും പണി 30ന് തീർക്കുമെന്നാണു നേരത്തേ മന്ത്രി വി.എൻ. വാസവൻ നടത്തിയ പ്രഖ്യാപനം.
അതേസമയം, സമീപപാത നിർമാണത്തിനായി പുറമ്പോക്ക് സ്ഥലം ഏറ്റെടുക്കുന്ന നടപടി തുടങ്ങിയിട്ടുണ്ട്. കുമരകം ഗുരുമന്ദിരം ഭാഗത്തിനു സമീപത്തെ പുറമ്പോക്ക് ഭൂമിയാണ് ഏറ്റെടുത്തത്. എന്നാൽ, ഗുരുമന്ദിരത്തിന് എതിർഭാഗത്തെ (വടക്കുഭാഗം) ഭൂമി ഏറ്റെടുക്കാൻ നടപടി പൂർണമായിട്ടില്ല. ആറ്റാമംഗലം പള്ളി ഭാഗത്തെ സമീപപാതയുടെ പണി വേഗത്തിൽ നടക്കുന്നു.