​​കുമരകം കോണത്താറ്റ് പാലം ഉദ്ഘാടനം വെള്ളിയാഴ്ച

07.1 മീറ്റർ നീളത്തിലും 13 മീറ്റർ വീതിയിലുമാണ് പാലം നിർമിച്ചത്. അപ്രോച്ച് റോഡിന്റെ സ്ഥലമേറ്റെടുപ്പ് അടക്കം കിഫ്ബിയിലൂടെ 29.49 കോടി രൂപയാണ് ചെലവഴിച്ചത്.

New Update
muhammad riyas

​​കോട്ടയം: കുമരകം - കോട്ടയം റോഡിൽ നിർമാണം പൂർത്തിയായ കുമരകം കോണത്താറ്റ് (കാരിക്കത്തറ)പാലത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച (ഫെബ്രുവരി 20)  വൈകീട്ട് അഞ്ചിന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും.

Advertisment

ആറ്റാമംഗലം പള്ളി മൈതാനത്ത്  നടക്കുന്ന ചടങ്ങിൽ സഹകരണം-ദേവസ്വം-തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ആധ്യക്ഷ്യം വഹിക്കും.

എം.പിമാരായ അഡ്വ. കെ. ഫ്രാൻസിസ് ജോർജ്ജ്, ജോസ് കെ. മാണി എന്നിവർ മുഖ്യാതിഥികളാകും.

കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി. ഗോപി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. വൈശാഖ്, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അഡ്വ. അലൻ കുര്യാക്കോസ് മാത്യു, അഡ്വ. വിഷ്ണു  മണി, കുമരകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ്യാ ഷിജോ, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.ജി. ബിനു, സീമ ദിലീപ്, കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് ടീം ലീഡർ പി. ആർ. മഞ്ജുഷ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കെ.വി. ബിന്ദു, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ധന്യ സാബു, എ.പി. സലിമോൻ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ വി.കെ. ജോഷി, ആർഷ ബൈജു, പ്രിൻസ് സ്‌കറിയ, സി.ജെ. സാബു, ടി.എൻ. ബൈജു, സാൽവിൻ കൊടിയന്തറ,  സ്വാഗത സംഘം കമ്മിറ്റി കൺവീനർ കെ.എസ്. സലിമോൻ, എസ്.കെ.എം. ദേവസ്വം പ്രസിഡന്റ് എ.കെ. ജയപ്രകാശ്, ആറ്റാമംഗലം പള്ളി വികാരി ഫാ. അഭിലാഷ് വലിയവീട്ടിൽ, ശ്രീനാരായണ പബ്ലിക് ബോട്ട് റേസ് ക്ലബ് പ്രസിഡന്റ് അഡ്വ. വി.പി. അശോകൻ  തുടങ്ങിയവർ പങ്കെടുക്കും.

107.1 മീറ്റർ നീളത്തിലും 13 മീറ്റർ വീതിയിലുമാണ് പാലം നിർമിച്ചത്. അപ്രോച്ച് റോഡിന്റെ സ്ഥലമേറ്റെടുപ്പ് അടക്കം കിഫ്ബിയിലൂടെ 29.49 കോടി രൂപയാണ് ചെലവഴിച്ചത്.

Advertisment