എന്നാ പണിയാ ഈ കാണിച്ചത്. പൊതുമരാമത്ത് വകുപ്പ് മുന്നൊരുക്കമില്ലാതെ കുമരകം കോണത്താറ്റ് പാലത്തിന്റെ ടാറിങ് നിശ്ചയിച്ചു. പകരം വാഹനം തിരിച്ചുവിടുന്ന റോഡ് കുത്തിപ്പൊളിച്ചിട്ടിരിക്കുന്ന നിലയില്‍. കുത്തിപ്പൊളിച്ച റോഡിലൂടെ പോയി മൂന്നിലധികം കാറുകള്‍ തകരാറിലായി

വേണ്ടത്ര മുന്നൊരുക്കം നടത്താതെ  എന്‍ജിനീയര്‍മാര്‍ ടാറിങ് നിശ്ചയിച്ചതാണ് നാട്ടുകാരെ വീണ്ടും ദുരിതത്തില്‍ ആക്കിയത്.  

New Update
Untitled design(52)

കോട്ടയം: എന്നാ പണിയാ ഈ കാണിച്ചത്.. മുന്നിലോ പിന്നിലോ അസഭ്യ വാക്കുകള്‍ ചേര്‍ത്തു  നാട്ടുകാർ പറഞ്ഞാൽ അവരെ കുറ്റം പറയാനുമാകില്ല.

Advertisment

കുമരകത്തുകാരുടെ ദയനീയ അവസ്ഥയാണിത്. പൊതുമരാമത്ത് വകുപ്പ് മുന്നൊരുക്കമില്ലാതെ കുമരകം കോണത്താറ്റ് പാലത്തിന്റെ ടാറിങ് നിശ്ചയിച്ചതാണ് ജനങ്ങളെ വലച്ചത്.

കോണത്താറ്റ് പാലം ടാറിങ് നടത്തുവാന്‍ അടച്ചതുമൂലം പൊളിച്ച ഹൈസ്‌കൂള്‍ റോഡിലൂടെ വാഹനങ്ങള്‍ പോകുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നു.

വേണ്ടത്ര മുന്നൊരുക്കം നടത്താതെ  എന്‍ജിനീയര്‍മാര്‍ ടാറിങ് നിശ്ചയിച്ചതാണ് നാട്ടുകാരെ വീണ്ടും ദുരിതത്തില്‍ ആക്കിയത്.  

ഇന്നലെ മാത്രം  പൊളിച്ചിട്ട് റോഡിലൂടെ പോയി മൂന്ന് ചെറു കാറുകള്‍ക്കാണ് തകരാര്‍ സംഭവിച്ചത്. ഇന്നും സമാന അവസ്ഥ.

എന്‍ജിനീയര്‍മാരുടെ തലതിരിഞ്ഞ ബുദ്ധിയാണ് കോണത്താറ്റ് പാലത്തിന്റെ നിര്‍മ്മാണം തുടങ്ങിയ മുതല്‍ നടക്കുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. 

നാഷണല്‍ ഹൈവേകളില്‍ പോലും ഒരു വശത്ത് ഗതാഗതം തടഞ്ഞ് മറുവശത്തു കൂടി വാഹനങ്ങള്‍ കടത്തിവിട്ടാണ് ടാറിങ് ജോലികള്‍ ചെയ്യുന്നത് ഇവിടെ സമാന രീതിയില്‍ ടാറിങ് നടത്താം എന്നിരിക്കുകയാണ് നാട്ടുകാരെ രണ്ടു ദിവസം വീണ്ടും ദുരിതത്തില്‍ ആക്കുന്നത്.

Advertisment