/sathyam/media/media_files/OusdmEWz8hjVV3aAh8mP.jpg)
കോട്ടയം: കെ.എം. മാണി സാമൂഹിക സൂക്ഷ്മജലസേചന പദ്ധതിയുടെ ഭാഗമായ കുറവിലങ്ങാട് മൈക്രോ ഇറിഗേഷൻ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം വെള്ളിയാഴ്ച (സെപ്റ്റംബർ 26) ജല വിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും.
കുറവിലങ്ങാട് കാളിയാർ തോട്ടം ജംഗ്ഷനിൽ ഉച്ചകഴിഞ്ഞ് രണ്ടു മണിയ്ക്ക് നടക്കുന്ന പരിപാടിയിൽ മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിക്കും.
ചടങ്ങിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല, ജില്ലാ പഞ്ചായത്തംഗം നിർമല ജിമ്മി, ബ്ലോക്ക് പഞ്ചായത്തംഗം പി.സി.കുര്യൻ, ഗ്രാമപഞ്ചായത്തംഗം വിനു കുര്യൻ, ന്യൂനപക്ഷ വികസന കോർപറേഷൻ ചെയർമാൻ സ്റ്റീഫൻ ജോർജ്, ട്രാവൻകൂർ സിമന്റ്‌സ് ചെയർമാൻ സണ്ണി തെക്കേടം, കെ.ടി.ഡി.സി ഡയറക്ടർ തോമസ് പി. കീപ്പുറം, സൂപ്രണ്ടിങ് എൻജിനീയർമാരായ ഡി. സുനിൽ രാജ്, ആർ. പ്രദീപ് കുമാർ, ചീഫ് എൻജിനീയർ ബിനോയ് ടോമി ജോർജ്, എക്‌സിക്യൂട്ടീവ് എൻജിനീയർ പി. സുമേഷ് കുമാർ, രാഷ്ട്രീയപാർട്ടി നേതാക്കളായ സിബി മാണി, ടി.എസ്.എൻ. ഇളയത്, ശശി കാളിയോരത്ത്, ബിജു മൂലംകുഴ, സനോജ് മിറ്റത്താണി,ടി. കെ. ബാബു എന്നിവർ പങ്കെടുക്കും.