കുറവിലങ്ങാട് പള്ളിയുടെ പാർക്കിങ്ങ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന കാറിനു മേൽ മുകൾ ഭാഗത്തെ പാർക്കിങ്ങ് സ്ഥലത്തു നിന്നും സ്റ്റാർട്ടു ചെയ്ത കാർ പതിച്ചു. അപകടത്തിൽ മൂന്നു പേർക്ക് പരുക്ക്

അപകടത്തിൽപ്പെട്ട കാറിൽ ഉണ്ടായിരുന്നവരെ നാട്ടുകാരുടെ സഹായത്തോടെ പുറത്തിറക്കി.

New Update
photos(156)

കുറവിലങ്ങാട് : പള്ളിയുടെ പാർക്കിങ്ങ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന കാറിനു മേൽ മുകൾ ഭാഗത്തെ പാർക്കിങ്ങ് സ്ഥലത്തു നിന്നും സ്റ്റാർട്ടു ചെയ്ത കാർ പതിച്ചു.

Advertisment

കാറിലുണ്ടായിരുന്ന മൂന്നു പേർക്ക് പരുക്കേറ്റു. സംഭവം ഇന്നു രാവിലെ 8.30 ന് പരുക്കേറ്റവർ കുറവിലങ്ങാട് സ്വദേശികൾ ആണ്.

അപകടത്തിൽപ്പെട്ട കാറിൽ ഉണ്ടായിരുന്നവരെ നാട്ടുകാരുടെ സഹായത്തോടെ പുറത്തിറക്കി.  പിന്നീട് ക്രെയിൻ ഉപയോഗിച്ച് കാർ മാറ്റുകയായിരുന്നു. പരുക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

Advertisment