Advertisment

കുവൈത്ത് തീപിടുത്തം: മരിച്ച പാമ്പാടി സ്വദേശി സ്റ്റെഫിന്‍ ഏബ്രഹാമിന്റെ കുടുംബത്തിന് സര്‍ക്കാര്‍ അനുവദിച്ച ധനസഹായം കൈമാറി

സര്‍ക്കാര്‍ സഹായമായി 5 ലക്ഷം,  വ്യവസായി യൂസഫ് അലി നല്‍കിയ 5 ലക്ഷം, ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) നല്‍കിയ 2 ലക്ഷം, വ്യവസായി രവി പിള്ള നല്‍കിയ 2 ലക്ഷം

New Update
kuwait fire Untitledci

കോട്ടയം:  കുവൈത്തില്‍ ഫ്ളാറ്റില്‍ തീപിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച പാമ്പാടി സ്വദേശി സ്റ്റെഫിന്‍ ഏബ്രഹാമിന്റെ കുടുംബത്തിന് സര്‍ക്കാര്‍ അനുവദിച്ച ധനസഹായം സഹകരണ - തുറമുഖ - ദേവസ്വം വകുപ്പു മന്ത്രി വി.എന്‍ വാസവന്‍  വീട്ടിലെത്തി പിതാവ് സാബു എബ്രഹാമിനും മാതാവ് ഷേര്‍ലി സാബുവിനും കൈമാറി. 

Advertisment

സര്‍ക്കാര്‍ സഹായമായി 5 ലക്ഷം,  വ്യവസായി യൂസഫ് അലി നല്‍കിയ 5 ലക്ഷം, ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) നല്‍കിയ 2 ലക്ഷം, വ്യവസായി രവി പിള്ള നല്‍കിയ 2 ലക്ഷം രൂപയുമാണ് കൈമാറിയത്. 

ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. അരുണ്‍ കുമാര്‍, നോര്‍ക്ക റൂട്ട്‌സ് സെന്റര്‍ മാനേജര്‍ കെ. ആര്‍. രജീഷ്, തഹസില്‍ദാര്‍ കെ.എസ്. സതീശന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ യു. രാജീവ് എന്നിവര്‍ സന്നിഹിതരായിരുന്നു.

Advertisment