കെ.പി. സി.സി യുടെ സംസ്കാര സാഹിതി സംസ്ഥാന കമ്മിറ്റി ഉത്സവ് 2026 - ഷോർട്ട് ഫിലിം & മ്യൂസിക് വീഡിയോ ഫെസ്റ്റിവലിൽ മികച്ച ഗാനരചയിതാവിനുള്ള പ്രൈം അവാർഡ് ചെങ്ങന്നൂർ ഹരിയ്ക്ക്

പദ്മനാഭ പ്രഭോ, അണ്ണൻ തമ്പി അറുമുഖൻ, ശബരിഗിരിനാദം എന്നീ ഹിറ്റുകൾ രചിച്ചതിനാണ് അവാർഡിന് പരിഗണിച്ചത്. ചെങ്ങന്നൂർ ഹരി കുവൈറ്റിൽ പ്രവാസിയാണ്.

New Update
Untitled

കോട്ടയം: കെ.പി. സി.സി യുടെ സംസ്കാര സാഹിതി സംസ്ഥാന കമ്മിറ്റി ഉത്സവ് 2026 - ഷോർട്ട് ഫിലിം & മ്യൂസിക് വീഡിയോ ഫെസ്റ്റിവലിൽ ഡിവോഷണൽ മ്യൂസിക് വീഡിയോ കാറ്റഗറിയിൽ മികച്ച ഗാനരചയിതാവിനുള്ള പ്രൈം അവാർഡ് ചെങ്ങന്നൂർ ഹരിയ്ക്ക്.

Advertisment

പദ്മനാഭ പ്രഭോ, അണ്ണൻ തമ്പി അറുമുഖൻ, ശബരിഗിരിനാദം എന്നീ ഹിറ്റുകൾ രചിച്ചതിനാണ് അവാർഡിന് പരിഗണിച്ചത്. ചെങ്ങന്നൂർ ഹരി കുവൈറ്റിൽ പ്രവാസിയാണ്.

അക്ഷര നഗരിയായ കോട്ടയത്ത് ഫെബ്രുവരി 17 ന് നടന്ന വർണ്ണപ്പകിട്ടാർന്ന അവാർഡ്‌ ദാനച്ചടങ്ങിൽ സംസ്ക്കാര സാഹിതി ചെയർമാൻ സി. ആർ മഹേഷ് എം. എൽ .എ  അദ്ധ്യക്ഷനായ ചടങ്ങ് തിരുവഞ്ചുർ രാധാ കൃ ഷ്ണൻ എം. എൽ.എ ഉത്ഘാടനം ചെയ്തു.

ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ, സംവിധായകൻ ആലപ്പി അഷ്റഫ് ,എൻ വി .പ്രദീപ് കുമാർ, ജോസഫ് വാഴയ്ക്കൻ, നഗരസഭാ ചെയർമാൻ എം പി സന്തോഷ് കുമാർ തുടങ്ങി നിരവധി രാഷ്ട്രീയ, സാഹിത്യ, സിനിമാ നാടക കലാ പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.

Advertisment