/sathyam/media/media_files/2025/12/13/la-caza-2025-12-13-10-23-35.jpg)
ഉഴവൂര്‍: ഉഴവൂർ സെൻ്റ് സ്റ്റീഫൻസ് കോളേജ് പിജി ആൻഡ് റിസർച്ച് ഡിപ്പാർട്മെൻറ് ഓഫ് കോമേഴ്‌സ്, മുട്ടുചിറ മാഡ്രിഡ് ഓവർസീസിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച 'ലാ-കാസ 2025' ഇൻ്റർകോളേജിയേറ്റ് ആൻഡ് ഇൻ്റർ സ്കൂൾ ഫെസ്റ്റ് വ്യാഴാഴ്ച കോളേജിലെ വിവിധ വേദികളിലായി നടന്നു.
പ്രമുഖ ചലച്ചിത്ര താരം അജയ് കുമാർ (ഗിന്നസ് പക്രു) ഭദ്രദീപം തെളിച്ച് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. കൊമേഴ്സ് വിഭാഗം മേധാവി ഡോ. ജിഷാ ജോർജിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ പ്രിൻസിപ്പാൾ ഡോ. സിൻസി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.
ബർസാർ ഫാദർ എബിൻ എറപ്പുറത്ത്, മാഡ്രിഡ് ഓവർസീസ് മാനേജിംഗ് ഡയറക്ടർ അവിനേഷ് ദിനേഷ്, സ്റ്റാഫ് കോഓർഡിനേറ്ററായ അഭിഷേക് തോമസ്, മീനാക്ഷി പി കൈമൾ എന്നിവർ ആശംസയർപ്പിച്ചു.
/filters:format(webp)/sathyam/media/media_files/2025/12/13/la-caza-2-2025-12-13-10-23-58.jpg)
വിദ്യാർത്ഥി പ്രതിനിധികളായ വീണാലക്ഷ്മി സ്വാഗതവും എൽബി ഷാജി നന്ദിയും രേഖപ്പെടുത്തി. വിവിധ വേദികളിലായി ബിസിനസ് ക്വിസ്, ട്രെഷർ ഹണ്ട്, സ്പോട് ഡാൻസ്, സോളോ സോങ് തുടങ്ങി 8 ഇവെന്റുകൾ നടന്നു.
കോളേജുകളിൽ നിന്നും സ്കൂളുകളിൽ നിന്നും എത്തിച്ചേർന്ന നൂറിൽപരം വിദ്യാർത്ഥികളുടെ പങ്കാളിത്തം പരിപാടികളുടെ മാറ്റ് വർദ്ധിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us